മസ്‌കത്ത്∶ ആലപ്പുഴയിലെ ഹരിപ്പാട് കുമാരപുരം സ്വദേശിയായ വലക്കോട്ടു വടക്കേതിൽ സുനിൽ (64) ഒമാനിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. കുടുംബസമേതം ഏറെകാലമായി ഒമാനിൽ താമസിച്ചുവരികയായിരുന്നു. ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സുനിൽ. പിതാവ്: ആനന്ദ് രാജൻ. മാതാവ്: വാസന്തി. ഭാര്യ: ആശ. മകൻ: ആദിത്യ.
നിസയിലെ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയായ ശേഷം കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിലൂടെ നാട്ടിലേക്ക് എത്തിക്കും.
















