മലപ്പുറം: മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















