വടകര : തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് വിമതരായി മത്സരിക്കുന്നവരെ പാർട്ടി സസ്പെന്റ് ചെയ്‌തു. വടകര നിയോജക മണ്ഡലം ഏറാമല പഞ്ചായത്തിലെ കോറോത്ത് അഷ്റഫ്, വടകര മുനിസിപ്പാലിറ്റിയിലെ വി.സി.വി നാസർ, കുറ്റ്യാടി നിയോജക മണ്ഡലം വേളം പഞ്ചായത്തിലെ നിസാർ കുമികണ്ടി എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്‌തതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നറിയിച്ചു.
















