ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്.
അഞ്ചുപേർക്ക് പരിക്കേറ്റു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. ക്രാഷ് ബാരിയറിലിടിച്ച് വാഹനം നിൽക്കുകയായിരുന്നു.
പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.
















