Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ (സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍)

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2025, 11:22 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വിവിധ വാര്‍ത്താമാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ വിവിധ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്താമാധ്യമ ങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമായി നിര്‍വ്വഹിക്കുന്നതിന് ഉതകുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ:

1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ യാതൊരാളും ആ നിയോജകമണ്ഡലങ്ങളില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ, നടത്തുകയോ അല്ലെങ്കില്‍ അതില്‍ സന്നിഹിതനാകുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ 122-ാം വകുപ്പിലും, കേരള മുനിസിപ്പാലിറ്റി ആക്ടിലെ 146-ാം വകുപ്പിലും അനുശാസിച്ചിട്ടുണ്ട്.

2) വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ഇത് ബാധകമാണ്.

3) ഒരു പ്രത്യേക രാഷ്ട്രീയകക്ഷിക്കോ, സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച് ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം.

4) തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും, അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കേണ്ടതാണ്. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്കായി Indian Broadcasting Foundation എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടി.വി ചാനലുകള്‍ക്ക് വേണ്ടി രൂപീകൃതമായിട്ടുള്ള Broadcasting Content Complaint Council നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

5) പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധം ചെയ്തിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്.

6) തിരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ (News Broadcasting Standard Authority) നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.

ReadAlso:

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

7) വോട്ടെടുപ്പ് ദിവസം മാധ്യമപ്രവര്‍ത്തകര്‍ പോളിംഗ് സ്റ്റേഷന് ഉള്ളില്‍ പ്രവേശിക്കാനോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനില്‍ എത്തുന്ന സമ്മതിദായകര്‍ക്കോ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കോ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ചിത്രീകരണങ്ങളും, ഇന്റര്‍വ്യൂകളും സംഘടിപ്പിക്കാനോ പാടില്ല.

8) സമ്മതിദായകാവകാശം അതീവരഹസ്യസ്വഭാവത്തോടെ ഉള്ളതായതിനാല്‍ അത് വിനിയോഗിക്കുന്ന സമയം അതിന്റെ രഹസ്യാത്മകതയെ ഹനിക്കുന്ന തരത്തില്‍ സമ്മതിദായകന്റെ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ പാടില്ല.

9) വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ (മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ 100 മീറ്റര്‍) ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിധിക്കുള്ളില്‍ സ്ഥാനാര്‍ഥികളോടും മറ്റു വോട്ടര്‍മാരോടുമുള്ള അഭിപ്രായം തേടല്‍, ഇന്റര്‍വ്യൂ രാഷ്ട്രീയ ചര്‍ച്ചകള്‍, എക്സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല.

10) പോളിംഗ് സ്റ്റേഷന് സമീപം കൂട്ടം കൂടി ആളുകള്‍ നില്‍ക്കാനിടവരുന്ന തരത്തിലുള്ള യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ല.

11) വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ പ്രവേശനാനുമതിയില്ല. വോട്ടെണ്ണലിന്റെ ദൃശ്യം പകര്‍ത്താനോ വോട്ടെണ്ണല്‍ കേന്ദ്രത്തിനു സമീപം സ്ഥാനാര്‍ഥികളുടെ ഇന്റര്‍വ്യൂ നടത്താനോ വോട്ടെണ്ണലിനു തടസ്സം ഉണ്ടാകുന്ന തരത്തില്‍ കൂട്ടം കൂടി നില്‍ക്കാനോ പാടില്ല.

12) മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അതോറിറ്റി ലെറ്റര്‍ (മീഡിയ പാസ്) ലഭിക്കുന്നവര്‍ ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസര്‍മാരുടെയും അസി. റിട്ടേണിങ് ഓഫീസര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും പോളിങ് ഓഫീസര്‍മാരുടെയും മജിസ്ട്രേറ്റുമാരുടെയും പോലീസ് ഓഫീസര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

13) അതോറിറ്റി ലെറ്റര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല; അതില്‍ പേരു ചേര്‍ത്തിട്ടുള്ള മാധ്യമപ്രവര്‍ത്തകന്‍ മാത്രമേ ഉപയോഗിക്കാവൂ. മാധ്യമകവറേജിനായി അധികാരപ്പെടു ത്തപ്പെട്ട ആള്‍ തന്നെയാണ് അതോറിറ്റി ലെറ്ററുമായി വന്നിട്ടുള്ളതെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്കു ബോധ്യപ്പെടേണ്ടതുണ്ട്. മറ്റൊരാള്‍ ഈ അതോറിറ്റി ലെറ്റര്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. തെറ്റായി ഉപയോഗിച്ചാല്‍ നിയമനടപടിക്കു വിധേയനാകും.

14) മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അതോറിറ്റി ലെറ്റര്‍ ലഭിക്കുന്നവര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് അധികൃതരെ കാണിച്ച് ബോധ്യ പ്പെടുത്തണം.

CONTENT HIGH LIGHTS: Local Elections: Guidelines for Journalists (State Election Commission)

Tags: ElectionANWESHANAM NEWSMEDIA GUID LINESSTATE ELECTION COMMISSION

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies