തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അവഹേളിച്ച ഫേസ്ബുക്ക് പോസ്റ്റിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ.
ഫേസ്ബുക്കിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്ഥാനാർത്ഥിയായ ശ്രീലേഖ നടത്തിയ പ്രതികരണം നേതൃത്വം ഇടപെട്ട് തിരുത്തി. തിരക്കിനിടയിൽ പെട്ടെന്ന് എഴുതിയിട്ട പോസ്റ്റാണെന്നും ഇപ്പോഴും എപ്പോഴും അതിജീവതയ്‌ക്കൊപ്പമാണ് താനെന്നുമാണ് വിശദീകരണം.
















