കുവൈത്ത് സിറ്റി: സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ കുവൈത്തിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധമുള്ള സർട്ടിഫിക്കേറ്റുകളുടെ പരിശോധന കർശനമാക്കി തുടരുകയാണ്. പ്രത്യേകിച്ച് ഉയർന്ന തസ്തികകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശോധന ഇതിനകം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ പരിശോധനയും നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കഠിന നടപടിയാണ് കാത്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിയുന്നവർക്കു പരമാവധി 5 വർഷം തടവിനും 1,000 മുതൽ 10,000 ദിനാർ വരെ പിഴയ്ക്കും വിധേയരാകേണ്ടിവരും. അതുമാത്രമല്ല, ജോലി നഷ്ടപ്പെടുകയും സർവീസ് രേഖയിൽ ശിക്ഷയുടെ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും എന്ന് മുന്നറിയിപ്പ് നൽകി.
വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുകയും പിന്നീട് പ്രമോഷൻ നേടുകയും ചെയ്യുന്ന സംഭവങ്ങൾ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്
















