യൂട്യൂബിൽ നിറഞ്ഞു നിൽക്കുകയാണ് കൊല്ലം സുധിയുടെ കുടുംബം. രേണു സുധിക്കെതിരെ നിരവധി വിമർശനങ്ങൾ വന്നാലും അതൊന്നും മൈൻഡ് ചെയ്യാതെ രേണു പൂർവാധികം ശക്തിയോടെ മുന്നേറുകയാണ്. സുധിയുടെ മൂത്ത മകൻ കിച്ചുവും യൂട്യൂബ് ചാനൽ തുടങ്ങിരുന്നു. തന്റെ കൂട്ടുകാരോടൊപ്പം ഉള്ള വിഡിയോകളാണ് കിച്ചു കൂടുതലും പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് കിച്ചുവിന് ഇരുപത്തിയൊന്ന് വയസ് തികഞ്ഞു.
കിച്ചു യുട്യൂബറായതിന് ശേഷമുള്ള ആദ്യ പിറന്നാൾ ആയിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊപ്പം കിച്ചു അത് ഗംഭീരമായി ആഘോഷിച്ചു. ഒപ്പം ലൈവായി എത്തി ജീവിതത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വേടന്റെ ഒരു അടിപൊളി റാപ്പോടെയാണ് കിച്ചും കൂട്ടുകാരും ലൈവ് ആരംഭിച്ചത്.
കിച്ചുവിന്റെ വാക്കുകൾ:
”യുട്യൂബറായശേഷമുള്ള ആദ്യ പിറന്നാളാണ്. പഴയ ലൈവുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ ഇപ്പോൾ ഒരുപാട് മാറിയെന്നും കിച്ചു പറയുന്നു. പഴയ എന്റെ ലൈവും പുതിയ ലൈവും കാണുമ്പോൾ നിങ്ങൾക്ക് വ്യത്യാസങ്ങൾ തോന്നാറുണ്ടോ? എന്റെ കൂട്ടുകാരുടെ ജീവിതത്തിൽ മീഡിയയും യുട്യൂബുമെല്ലാം പുതിയ സംഭവമാണ്. അതുകൊണ്ട് തന്നെ അവർക്ക് ആദ്യമായി വീഡിയോയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ മടി കാണും. യുട്യൂബ് ചാനൽ തുടങ്ങിയ സമയത്ത് എനിക്കും അങ്ങനെ തന്നെയായിരുന്നു. സംസാരിക്കാൻ പോലും പറ്റാറില്ലായിരുന്നു.
ഞാൻ പണ്ട് നല്ലൊരു ഇൻട്രോവേർട്ടായിരുന്നു. ഇന്ന് ഞാൻ മാറി ഇത്രത്തോളം സംസാരിക്കാൻ കാരണം സുഹൃത്തുക്കളാണ്. വേടന്റെയും ഗബ്രിയുടേയും പാട്ടുകൾ ഇഷ്ടമാണ്. പിറന്നാൾ ആയതുകൊണ്ട് നിങ്ങൾ ആവശ്യപ്പെടുന്ന പാട്ട് പാടി തരും. ഫ്രണ്ട്സിന്റെ ഗിഫ്റ്റ് കിട്ടിയത് കുറേ ഉമ്മകളാണ്. ഇതിലും വലിയ സന്തോഷം എനിക്ക് ഇനി ഇല്ല. സ്നേഹം എത്ര പൈസ കൊടുത്താലും കിട്ടില്ലല്ലോ. രേണു അമ്മ വിളിച്ചില്ല. പക്ഷെ മെസേജ് അയച്ചിരുന്നു. പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കേക്ക് മുറിച്ചിരുന്നു. വേണ്ടപ്പെട്ടവർക്കൊപ്പം. അതിന്റെ വീഡിയോ വൈകാതെ ഇടുന്നതായിരിക്കും.
എനിക്ക് ഇന്ന് 21 വയസായി. എന്റെ പേര് രാഹുൽ ദാസാണ് എങ്കിലും കൂടുതലും അറിയപ്പെടുന്നത് കിച്ചു എന്ന പേരിലാണ്. അങ്ങനെ വിളിക്കുന്നത് കേൾക്കാനും സുഖമാണ്”. നെഗറ്റിവ് ആയി വന്ന ചില കമന്റുകൾക്ക് മറുപടിയായി പിറന്നാൾ ആണ് ഇന്ന്. ബാഡ് ക്വസ്റ്റ്യൻസ് ചോദിക്കരുത്. ഹാപ്പിയാകുന്ന ചോദ്യങ്ങൾ ചോദിക്കുക എന്നാണ് കിച്ചു പറഞ്ഞത്.
















