ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.
ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടാൻ നടപടികൾ സ്വീകരിച്ചത് എന്നായിരുന്നു ബൈജുവിന്‍റെ വാദം. തട്ടിപ്പിൽ പങ്കില്ലെന്നും ബൈജു വാദിച്ചിരുന്നു.
ബൈജുവിന് ജാമ്യം നൽകുന്നതിനെ പ്രത്യേക അന്വേഷണസംഘം എതിർക്കുകയാണ് ഉണ്ടായത്. ഇടപാടുമായി ബന്ധപ്പെട്ട് അന്നത്തെ കൂടുതൽ ഉദ്യോഗസ്ഥരിൽ നിന്ന് എസ് ഐ ടി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
















