പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. തൻ്റെ വിവാഹം നടന്നത് 2024 ഓഗസ്റ്റ് 22ന് ആണെന്നും, നാല് ദിവസം മാത്രമാണ് ഒരുമിച്ച് ജീവിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഒരു മാസം കൊണ്ട് തന്നെ വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും, പിന്നീട് അഞ്ച് മാസത്തിന് ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
അതേസമയം ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ.
അതേസമയം രാഹുല്‍ പാലക്കാട്ടെ രഹസ്യകേന്ദ്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പാലക്കാടെത്തിയതെന്നാണ് സൂചന. തിങ്കളാഴ്ചയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
















