കുറ്റ്യാടി: കായക്കൊടിയിൽ തേനീച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവം ആശങ്കയുണ്ടാക്കി. കായക്കൊടി സ്വദേശിയായ കിടങ്ങയുള്ളതറ സുരേന്ദ്രനും കായക്കൊടി ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാർക്കും എള്ളിക്കാംപാറ സ്വദേശിയായ യുവാവിനുമാണ് തേനീച്ച കുത്തേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഹെൽത്ത് സെന്ററിന് സമീപം സംഭവം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ നാലുപേരെയും കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരേന്ദ്രന്റെ പരിക്ക് ഗുരുതരമായതിനാൽ ഇദ്ദേഹത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നു പേരും കുറ്റ്യാടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
















