ഓർക്കാട്ടേരി: ഏറാമല ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളിലേക്കുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആദിയൂർ വന്ദേമാതരം ബസ്‌സ്റ്റോപ്പിന് സമീപം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അഴിയൂർ ഡിവിഷൻ എൻഡിഎ സ്ഥാനാർഥി ടി.പി. വിനീഷ് ഔപചാരികമായി ഉദ്ഘാടനകർമം നിർവഹിച്ചു.
കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവൻ ടി.കെ.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് കെ.പി., ബ്ലോക്ക് പഞ്ചായത്ത് ആദിയൂർ ഡിവിഷൻ സ്ഥാനാർഥി സുജാത, അഞ്ചാം വാർഡ് സ്ഥാനാർഥി ടി.ടി.കെ. ചന്ദ്രൻ, ആറാം വാർഡ് സ്ഥാനാർഥി ഭവ്യ ലിജീഷ് എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. നിരവധി പ്രവർത്തകരുടെ സാന്നിദ്ധ്യം ചടങ്ങിനെ സജീവമാക്കി.
















