യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ, എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. നേരത്തെ തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നായിരുന്നു സൂചനകൾ ലഭിച്ചിരുന്നതെങ്കിലും, ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, രാഹുലിൻ്റെ അറസ്റ്റ് ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
















