എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം തയ്യാറാക്കിയ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. രാഹുലിനെതിരെ പാർട്ടി സ്വീകരിച്ച നടപടി കൂട്ടായ തീരുമാനത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡൻ്റ് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വിഷയം വീണ്ടും സിപിഎം ഉന്നയിക്കുന്നത് ശബരിമലക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനെന്നും സതീശൻ പറഞ്ഞു.
















