ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ ലാൻഡ് ക്രൂയിസർ വാഹനം വിട്ടുനൽകി. അമിത് നൽകിയ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഈ തീരുമാനം കൈക്കൊണ്ടത്.
ബോണ്ടിൻ്റെയും 20% ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടുനൽകിയത്. അമിത്തിന്‍റെ ഗ്യാരേജിൽ നിന്ന് പിടിച്ചെടുത്ത മറ്റ് വാഹനങ്ങളുടെ കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
കേസിൽ നേരത്തെ നടൻ ദുൽഖർ സൽമാൻ്റെ ഡിഫൻഡർ വാഹനം കസ്റ്റംസ് വിട്ടുനൽകിയിരുന്നു.
















