ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഡിസംബർ മൂന്നിനു പരിഗണിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് പരാതി അന്വേഷിക്കുന്നത്.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നലെ യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു. ലൈംഗീക പീഡനം, നിർബന്ധിത ഗർഭഛിദ്രം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 7 വകുപ്പുകളാണു രാഹുൽ മാങ്കൂട്ടത്തിനെതിരായി ചുമത്തിയിരിക്കുന്നത്.
രാഹുലിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ കാർ പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് തിരച്ചിൽ നോട്ടിസ് കൈമാറിയിരിക്കുകയാണ്. ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയ രാഹുലിന്റെ സുഹൃത്ത് പത്തനംതിട്ട സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയാണ്
















