കോഴിക്കോട്: എതിരെ വന്ന ഇരുചക്രവാഹനത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നടുറോട്ടിൽ മറിഞ്ഞ് അപകടം. കാരപ്പറമ്പ്–വെസ്റ്റ്ഹിൽ ചുങ്കം റോഡിലെ ഈസ്റ്റ് ഹിൽ അങ്ങാടിക്ക് സമീപത്ത് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്.
ഓട്ടോറിക്ഷയുടെ മുൻഗ്ലാസ് ഉൾപ്പെടെ പല ഭാഗങ്ങളും തകർന്നെങ്കിലും, ഡ്രൈവർ ആയ റിയാസ് അത്ഭുതകരമായി അപകടത്തിൽനിന്ന് പരുക്കുകളില്ലാതെ രക്ഷപ്പെടാനായത് വലിയ ആശ്വാസമായി. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് റിയാസിനെ പുറത്ത് ഇറക്കുകയും റിക്ഷ പൊക്കി റോഡിൽ നിന്ന് നീക്കുകയും ചെയ്തു.
















