എല്ലാ സമുദായങ്ങളും തനിക്ക് വോട്ട് ചെയ്‌തെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം, സിപിഐ, കോൺഗ്രസ് പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണവും ഗർഭവുമൊന്നുമല്ല നമ്മുടെ വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയുടെ പേര് പോലും പറഞ്ഞിട്ടില്ല. കെ മുരളീധരൻ തന്നെക്കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും മുരളിച്ചേട്ടൻ എന്നാണ് പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തൃശൂരിൽ നടന്ന ബിജെപി കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















