സീഷെല്‍സ് ദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി മീര നന്ദൻ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് നടിയും ഭർത്താവും ഹണിമൂൺ ആഘോഷിക്കുന്നത്. ഹണിമൂണ്‍ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ബീജ് പേസ്റ്റൽ നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചത്.
View this post on Instagram
‘ഹണിമൂൺ അല്പം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല’ എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം മീര പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളിലെ വസ്ത്രത്തിനെ അനുകൂലിച്ചും വിമർശിച്ചും കമന്റുകൾ രേഖപ്പെടുത്തുകയാണ് പ്രേക്ഷകർ. ‘ഇത് അല്പം കൂടിപ്പോയി’, ‘അയ്യേ, ഇതെന്ത് ബിക്കിനി?’, ‘നമ്മുടെ ജീവിതം നമുക്കുള്ളത്. ആരേയും മൈൻഡ് ചെയ്യേണ്ട’ തുടങ്ങി സമ്മിശ്രപ്രതികരണമാണ് പോസ്റ്റിനു ലഭിക്കുന്നത്.
മീര നന്ദന്റെ വിവാഹനിശ്ചയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
കിഴക്കൻ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. വിവാഹശേഷം ഹണിമൂണിന് സമയമില്ല, തങ്ങൾ രണ്ടുപേരും ജോലിത്തിരക്കിലാണെന്ന് മീര പറഞ്ഞിരുന്നു. 2024 ജനുവരിയില്‍ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം.
















