ഹരീഷ് കണാരനില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ മകൾ ഷിഫ ബാദുഷ രംഗത്ത് വന്നിരിക്കുകയാണ്. വാപ്പി കള്ളനാണെന്ന് പറഞ്ഞ് തന്റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ലയെന്നും പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ വാപ്പി കൊടുത്തിരിക്കുമെന്നും മകൾ പറയുന്നു. ഈ സംഭവത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്നതായും ഷിഫ ബാദുഷ പറഞ്ഞു.
View this post on Instagram
ഷിഫയുടെ വാക്കുകള്‍; ‘വാപ്പിയോട് ഞാന്‍ ചോദിച്ചു എന്താണ് പ്രശ്നമെന്ന്, വീട്ടിലെ കാര്യം അറിഞ്ഞ് വളരണമെന്നാണ് വാപ്പി പറയാറ്, വാപ്പിയായിട്ട് അത് പൊതുജനത്തോട് പറയും. വാപ്പി കള്ളനാണെന്ന് പറഞ്ഞ് എന്‍റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ എന്‍റെ വാപ്പി ബാദുഷ കൊടുത്തിരിക്കും. വാപ്പിയുടെ മകൾ ആയതിൽ എനിക്ക് അഭിമാനമേയുള്ളു. എന്നാൽ പ്രൊഡ്യൂസര്‍ ബാദുഷയുടെ മോളെന്ന് അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല, വാപ്പിയുടെ പേര് പറഞ്ഞ് എന്‍റെ കമന്‍റ് ബോക്സില്‍ തുള്ളരുത്’
















