ആയഞ്ചേരി: ശബരിമലസ്വർണ്ണവിവാദത്തിൽ സി.പി.എമ്മിൻ്റെയും നേതാക്കളുടെയും പങ്ക് വ്യക്തമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സി പി എം ഏത് ഹീനമാർഗ്ഗവും സ്വീകരിക്കുമെന്നും നാട് ഭരിക്കുന്ന സർക്കാറിൽ ജനവിശ്വാസം നഷ്ടമായെന്നും വിലക്കയറ്റം ഉൾപ്പെടെ സാധാരണക്കാരെ കണ്ണീരിലാഴ്ത്തിയ സർകാറിന്നെതിരെ ജനം വിധിയെഴുതുമെന്നും ഷാഫി പറമ്പിൽ എം.പി പ്രസ്താവിച്ചു.
ശബരിമല സ്വർണ കൊള്ള മറച്ചുവെക്കാനുള്ള സി.പിഎം നീക്കം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയഞ്ചേരിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചെയർമാൻ സി എം അഹമ്മദ് മൗലവി അധ്യക്ഷനായി. പാറക്കൽ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എം.എം മുഹമ്മദ് , അഡ്വ. ഐ രാജൻ, എൻ അബ്ദുൾ ഹമീദ്, സി.കെ ഗഫൂർ, എം.പി ഷാജഹാൻ,എംമഹ്മൂദ്, മുഹമ്മദ് തെക്കെയിൽ, മൻസൂർ എടവലത്ത്, ഇബ്രാഹീം മാസ്റ്റർ, നജീബ് ചോയിക്കണ്ടി, പി.കെ ദേവാനന്ദൻ, ടി.എൻ അബ്ദുൾ നാസർ, ഇല്യാസ് മാങ്ങോട്, തെക്കിണിയത്ത് കുഞ്ഞബ്ദുല്ല എന്നിവർ സംബന്ധിച്ചു.
യു ഡി എഫ് സ്ഥാനാർത്ഥികളായബ്ലോക്ക് ഡിവിഷനിലെ ഹാരിസ് മുറിച്ചാണ്ടി, സരള കൊള്ളിക്കാവിൽ, ശ്രീജ തറവട്ടത്ത്, പഞ്ചായത്ത് സ്ഥാനാർത്ഥികളായ റജീന മിടിയേരി. സീനത്ത് ആക്കായി. ,ജമീല കാട്ടിൽ.,സുലേഖ ടീച്ചർ സി എച്.,
ജസീല കെ ആർ, ദിനേശ് ചന്തം കണ്ടി, രൂപകേളോത്ത്, കിളിയമ്മൽ കുഞ്ഞബ്ദുല്ല ,ഷിജു വാളാഞ്ഞി,. മഹേഷ് എ ടി, കണ്ണോത്ത് ദാമോദരൻ , അപർണ കെ,
തയ്യിൽ ആസ്യ ടീച്ചർ, അക്കരോൽ അബ്ദുല്ല, ഷൈബ മല്ലിവീട്ടിൽ, പാറോള്ളതിൽ മുഹമ്മദ്., എൻകെ ഗോവിന്ദൻ മാസ്റ്റർ, ചന്ദ്രശേഖരൻ കോവുക്കൽ. എന്നീ സ്ഥാനാർത്ഥികളെ ആനയിച്ചു കൊണ്ട് ഷാഫി പറമ്പിൽ പാറക്കൽ അബ്ദുല്ല തുടങ്ങി യു ഡി എഫ് നേതാക്കളുടെ നേതൃത്വത്തിൽ കോട്ടപ്പള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി കടമേരി റോഡിൽ സമാപിച്ചു.
















