ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് കനത്ത ജാഗ്രതയിൽ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിലും മഴയിലും തമിഴ്നാട്ടിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപ്പട്ട്, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60-70 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ പുതുച്ചേരിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധിയാണ്.
ഡിറ്റ് വാ ശക്തമായതിനെ തുടർന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 47 വിമാന സർവീസുകളും റദ്ദാക്കിയിരുന്നു. വില്ലുപുരത്ത് എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
















