കോഴിക്കോട്: പേരാമ്പ്രയിൽ മരം മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ വാൾ കഴുത്തിൽ പതിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചു. ചെറുവണ്ണൂർ കരുവൻചാലിൽ സ്വദേശിയായ ചോയി (78) ആണ് അപകടത്തിൽ മരിച്ചത്.
കക്കറമുക്കിന് സമീപമുള്ള കേളോത്ത് പറമ്പിൽ മുറിച്ചിട്ട മരം ചെറിയ കഷണങ്ങളാക്കി വിറകാക്കുന്നതിനിടെയായിരുന്നു സംഭവം. യന്ത്രം പ്രവർത്തനത്തിലിരിക്കെ പെട്ടെന്ന് വാൾ നേരെ ചോയിയുടെ കഴുത്തിൽ തട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: രാജൻ, ദിനേശൻ, ഷോളിസ്, സത്യഭാമ എന്നിവരാണ്.
















