തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും അശാസ്ത്രീയ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ തെളിവായി നൽകിയ ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയെന്ന് സ്ഥിരീകരിച്ചു.
തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ ആധികാരിക പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുൽ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ ചാനലുകളിലൂടെ പുറത്തു വന്നിരുന്നു. രാഹുലിന്റെ നിർബന്ധ പ്രകാരം അസാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോൾ ഗർഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളർച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
















