കോഴിക്കോട്: കക്കോടി–പുതിയങ്ങാടി റോഡിലെ പുതിയങ്ങാടി മുതൽ കുണ്ടുപറമ്പ് വരെ റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ, ഈ ഭാഗത്ത് ഗതാഗതം ഡിസംബർ ഒന്നുമുതൽ പ്രവർത്തി പൂർത്തിയാകുന്നതുവരെ പൂർണ്ണമായി നിരോധിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പ്രവർത്തനങ്ങളുടെ സുരക്ഷയും നിർവാഹവും ഉറപ്പാക്കുന്നതിനായാണ് ഗതാഗത തടസ്സം ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ മറ്റുള്ള വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
















