വടകര: പ്രമുഖ കോൺഗ്രസ് നേതാവ് ശാസ്ത്രി ബാലൻ (വെള്ളികുളങ്ങര) ഇന്നലെ അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടുവളപ്പിൽ തന്നെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. മേഖല മുഴുവനും ശാസ്ത്രി ബാലന്റെ യാത്രാമൊഴിക്ക് സാക്ഷിയായെന്നത് നാട്ടുകാരുടെ അനുഭവമായി.
അന്തിമോപചാരങ്ങൾക്ക് വേണ്ടി ഇന്നലെയും ഇന്നുമായി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ നേതാക്കളും കോൺഗ്രസ് പ്രവർത്തകരും വീട്ടിലെത്തി. മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ. രമ എം.എൽ.എ, കേരള ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, ഐ. മൂസ, സുനിൽ മടപ്പള്ളി, എൻ. വേണു, അഗസ്റ്റി, ബാബു ഒഞ്ചിയം, ആർ. ഷെഹിൻ, ടി.പി. ബിനീഷ്, ഞാറ്റോത്ത് ബാലകൃഷ്ണൻ, ചന്ദ്രൻ കുളങ്ങരത്ത്, ടി.കെ.സി.ബി, പ്രഭാകരൻ പറമ്പത്ത്, കോട്ടയിൽ രാധാകൃഷ്ണൻ, പ്രദീപ്കുമാർ പുത്തലത്ത്, പി.പി. രാജൻ, സി. കുമാരൻ, മഹിന, പി. ശ്രീജിത്ത്, വി.വി. മുഹമ്മദ്, റഹീസ് നൗഷാദ്, ജൗഹർ വെള്ളികുളങ്ങര, ഷജിന കൊടക്കാട്ട്, ചന്ദ്രി ഒടമ്പംകുനിയിൽ, ശശികല ദിനേശൻ, സി.കെ. വിശ്വനാഥൻ, നജീഷ് കുമാർ വി.കെ, കയ്യാല വിജയൻ, കിഴക്കയിൽ ഗോപാലൻ, കയ്യാല ദാമോദരൻ, കെ. കെ. കുമാരൻ, ഷംഷീർ വെല്ലുവിളങ്ങര, കയ്യാല ഗംഗദരൻ എന്നിവർ അടക്കം അനവധി പേർ എത്തിയിരുന്നു.
ഐ. മൂസ അഡ്‌വക്കേറ്റ് അദ്ദേഹത്തിന്റെ മൃതദേഹത്തിന് കോൺഗ്രസ് പതാക പുതപ്പിച്ചു. സംസ്കാരത്തിന് മുമ്പ് നടന്ന അനുശോചനയോഗത്തിന് പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷനായി.
യോഗത്തിൽ ഐ. മൂസ, കെ. അശോകൻ, പി.പി. രാജു, ബാബു ഒഞ്ചിയം, പി.പി. രാജൻ, മജീദ് ഹാജി, പറമ്പത്ത് പ്രഭാകരൻ, വി.വി. മുഹമ്മദ്, കെ. ജയപ്രകാശ്, ബാബു പറമ്പത്ത്, ജൗഹർ വെള്ളികുളങ്ങര, സുരേന്ദ്രൻ വി.പി., വി.പി. മഹറൂഫ്, എം.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.
















