സൗന്ദര്യ ശാസ്ത്രം മുതല്‍ തത്വ ശാസ്ത്രത്തില്‍ വരെ മതത്തിലൂടെ ജാതിയെ വേര്‍തിരിക്കുന്ന ഭൂതകാല മാടമ്പികള്‍ ഒളിഞ്ഞിരുന്ന് വിഷം തുപ്പുന്ന കാലമാണ്. ഒന്നിലേറെ ഉദാഹരണങ്ങള്‍ കഴിഞ്ഞ്, ഇപ്പോഴത് മറനീക്കി പുറത്തേക്ക് തള്ളി വരുന്നുണ്ട്. അതിനെയെല്ലാം പ്രതിരോധിക്കേണ്ടത്, അതേ ആയുധം കൊണ്ടല്ല, മറിച്ച് സമൂഹത്തിന്റെ നല്ല വശങ്ങളിലേക്ക് ചേര്‍ന്നു നിന്ന് നശിപ്പിക്കു തന്നെ വേണം. അതാണ് മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി സധൈര്യം ചെയ്തത്. നടനും മന്ത്രിയുമായ ഗണേഷ്‌കുമാര്‍ മുതല്‍, സനിമയിലെ സര്‍വ്വവിധ പ്രൗഢിയോടും വാഴുന്ന മാടമ്പി സംവിധായകന്‍മാര്‍ വരെ വിനായകന്‍ എന്ന വ്യക്തിയെ പുലഭ്യം പറഞ്ഞും പത്തടി മാറ്റി നിര്‍ത്തിയും പുച്ഛിക്കുന്നത് എന്തുകൊണ്ടാണ്.
വിനായകന്‍ എന്ന നടന്റെ കഴിവില്‍ സംശയമുള്ളതു കൊണ്ടല്ല. സവര്‍ണ്ണ ജാതി കോമരങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന സിനിമാ ഇടത്തില്‍ കാതല്‍ കനത്ത ഒറ്റമരമായി വളര്‍ന്നു വന്നതു കൊണ്ടാണ്. അതിനെ വെട്ടി ഇടാനുള്ള വാള്‍ കൈയ്യിലില്ലാത്തതു കൊണ്ട് മരത്തിനു ചുറ്റും പാറിനടന്ന് പുലഭ്യം പറഞ്ഞ് ഒറ്റ മരമായിത്തന്നെ നിര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനെക്കൂടി തെളിച്ചു മാറ്റിയാണ് മമ്മൂട്ടി എന്ന മഹാനടന്‍ വിനായകനെ നായകനാക്കി മാറ്റിയത്. മമ്മൂട്ടിയുടെ ചേര്‍ത്തു നിര്‍ത്തല്‍ ഒരു സൂഹത്തിന്റെ മേല്‍വിലാസത്തെയും കൂടി ശക്തിപ്പെടുത്തുന്നുണ്ട്. കറുപ്പിനെയും, ദളിതനെയും നായകനാക്കാന്‍ കഴിയുമെന്നത് മമ്മൂട്ടി കമ്പനിക്കു മാത്രം കഴിയുന്ന കാര്യവുമായി മാറി.
മറ്റൊരു സിനിമാ കമ്പനിയും ദളിതനെ നായകനാക്കുകയും, സിനമയെ ഭരിക്കുന്ന യഥാര്‍ഥ നായകനെ പ്രതിനായകനാക്കുകയും ചെയ്തിട്ടില്ല എന്നോക്കുക. മമ്മൂട്ടിക്കമ്പനി നിര്‍മ്മിച്ച ഏഴാമത്തെ സിനിമയാണ് കളങ്കാവല്‍. പ്രേക്ഷകരുടെ അടുത്തേക്ക അതി എത്താന്‍ പോവുകയാണ്. ഇതിന്റെ പ്രെമോഷന്‍ വേളയിലാണ് വിനായകന്‍ എന്ന നായകനെ മമ്മൂട്ടി പ്രഖ്യാപിച്ചത്. കേരളത്തിലെ സവര്‍ണ്ണ സിനിമാ മാടമ്പികളുടെയെല്ലാം നെഞ്ചിലേക്കാണ് മമ്മൂട്ടി ആ നായകനെ എടുത്തറിഞ്ഞ് മുറിവേല്‍പ്പിച്ചത് എന്നതില്‍ സംശയമില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അഭ്രപാളിയില്‍ വിനായകനെ കാണാനില്ലായിരുന്നു. കാരണം, എന്തെന്ന് ചിന്തിച്ചാല്‍ തീരുവുന്ന പ്രശ്‌നമാണത്. കാരണം, വിനായകന്‍ ഒരു ദളിതനാണ്.
അവന് സിനിമയൊന്നും അഭിനയിക്കേണ്ടതില്ല. ഒന്നോ രണ്ടോ സിനിമയില്‍ മുഖം കാണിക്കാം എന്നല്ലാതെ മലയാള സിനിമയുടെ നായക പരിവേഷമൊന്നും എടുത്തണിയേണ്ടതില്ല. കൂടിപ്പോയാല്‍ വില്ലന്‍, അതുമതി. ഇതാണ് വിനായകനോട് മലയാളി സനിമാ മാടമ്പികളുടെ തിട്ടൂരം. ഇങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?. എന്നായിരിക്കും അടുത്ത ചോദ്യം. അതിനുള്ള മറുപടി ഇതാണ്. ജാതിശ്രേണി നിലനിര്‍ത്തി, അടിമയാക്കിയിരുന്ന കാലത്ത്, പ്രത്യക്ഷമായും നവോത്ഥാനവും കഴിഞ്ഞ്, ജനായത്ത ഭരണവും വന്നപ്പോള്‍ പരോക്ഷമായും നടത്തിപ്പോരുന്നുണ്ട്. ബാഹ്യമായി നടത്തിയിരുന്ന അയിത്തവും അനാചാര ദുര്‍വാശികളുമെല്ലാം ആന്തരികമായി നടത്തിക്കൊണ്ടിരിക്കുന്നു.
വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം അത് വേര്‍തിരിച്ചറിയിക്കും വിധം സവര്‍ണ്ണ മേലധികാര സാമൂഹ്യ ക്രമത്തെ പരുവപ്പെടുത്തി. അതാണ് നടക്കുന്നത്. സമൂഹം എങ്ങനെയൊക്കെ മാറിയാലും, എന്തൊക്കെ വികസനങ്ങള്‍ വന്നാലും, അന്നത്തെ നീ തന്നെയാണ് ഇന്നത്തെ നീ എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. പേരുകൊണ്ടു പോലും ജാതി തിരിക്കുന്നവര്‍ ഇന്നും ഉള്ളിടത്താണ് പേരിനൊപ്പം ജാതിവാലിടാത്തവരും ജീവിക്കുന്നത്. അവിടെയാണ് സവര്‍ണ്ണ നായകന്‍മാര്‍ക്കിടയിലേക്ക് (വി)നായകനെ മമ്മൂട്ടി ഇടുന്നത്. മമ്മൂട്ടിയുടെ വാക്കുകള്‍ ഇപ്പോള്‍ ദളിത് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്.
‘എനിക്ക് സംസാരിക്കാന്‍ അറിയില്ല. അറിയാമല്ലോ എന്ന് വിനായകന്‍ പറയുമ്പോള്‍ ബാക്കി പറയുന്നത് മമ്മൂട്ടിയാണ്. വിനായകന് സംസാരിക്കാനേ അറിയാതെയുള്ളൂ, നന്നായിട്ട് അഭിനയിക്കാനറിയാം. രണ്ടു വാക്കില്‍ എല്ലാം ഒതുക്കിയ വിനായകന്റെ ബാക്കി പറയാമെന്ന് മമ്മൂട്ടി പറഞ്ഞാണ് തുടങ്ങുന്നത്. ക്ലാസ്സില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷെ, കുസൃതി കാണിക്കുന്ന കുട്ടികളോട് വല്ലാത്ത ഒരു വാത്സല്യം തോന്നും. അങ്ങനത്തൊരു കുസൃതിക്കാരനാണ് വിനായകന്‍. വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമ്പോഴും ഒരു വാത്സല്യം നമുക്കെല്ലാവര്‍ക്കും ഇയാളുടെ സിനിമ കാണുമ്പോള്‍ തോന്നിപ്പോകും. ഇത് നമ്മള്‍ അല്ലാതെ കാണുന്ന വിനായകനാണോ എന്നു തോന്നിപ്പോകും. പക്ഷെ അല്ലാതെ കാണുന്ന വിനാകന്‍ ഇതിനേക്കാള്‍ നല്ലതാ. ശരിക്കും കാണാഞ്ഞിട്ടാണ്.’
ബാക്കി മമ്മൂക്ക പറയുന്നതു കേള്‍ക്കാം. വിനായകനെ നായകനെന്നു പറഞ്ഞ ആദ്യ സിനിമാക്കാര്‍ കൂടിയാവുകയാണ് മമ്മൂട്ടി.
content high lights; Hero ‘Vinayakan’?: The blow to the ‘ugly’ Pulabhyam; Sanima broke the chest of the upper caste madambis; Mammootty’s words go viral
















