തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള വിഷയം ഉയര്‍ത്തിയുളള കോണ്‍ഗ്രസിന്റെ ക്യാംപെയ്‌ന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
‘അമ്പലക്കളളന്മാര്‍ കടക്ക് പുറത്ത്’ എന്ന കോണ്‍ഗ്രസിന്റെ ക്യാംപെയ്‌ന് ബദലായി വയനാടിന്റെ പേരില്‍ പിരിച്ചു മുക്കിയ കളള കോണ്‍ഗ്രസുകാരെ കടക്ക് പുറത്ത് എന്ന ക്യാംപെയ്നുമായി രംഗത്തെത്തിയാണ് ഡിവൈഎഫ്‌ഐയുടെ മറുപടി.
‘വയനാടിന്റെ പേരില്‍ പണം പിരിച്ച് മുക്കിയ, ബലാത്സംഗ വീരന്മാരും അവരെ സംരക്ഷിക്കുന്നവരും കടക്ക് പുറത്ത്’എന്ന് വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു. വയനാടിന്റെ പേരില്‍ പിരിച്ചു മുക്കിയ കളള കോണ്‍ഗ്രസുകാരെ കടക്ക് പുറത്ത് എന്നുളള ചിത്രവും സനോജ് പങ്കുവെച്ചു.
















