മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നിരവധി സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന മലയാള സിനിമയിലെ നടിയുടെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ മെനോപോസിനെ കുറിച്ചും തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും താരം നടത്തിയ കിടിലൻ പ്രസംഗമാണ് ശ്രദ്ധ നേടുന്നത്.
ലെനയുടെ വാക്കുകൾ…
ഞാൻ ഇപ്പോൾ നാല്പത്തിനാലിലേക്ക് കടന്നു. ഒരു സ്ത്രീ ശരീരത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഞാൻ ശരിക്കും മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്റെ അമ്മയിൽ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നു, അന്ന് ഞാൻ കരുതിയത് ഇത് മാനസികമായ ഒരു പ്രശ്നം ആണെന്നാണ്. സൈക്കോളജി പഠിക്കാം എന്ന് ഞാൻ അങ്ങനെ തീരുമാനിച്ചു. അത് പഠിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് ആണ് ഞാൻ കരുതിയത്. സൈക്കോളജി പഠിച്ചപ്പോൾ ആണ് മനസിലായത് ഇതൊന്നും അല്ല കാര്യം എന്ന്. മാസ്റ്റർ ഇൻ സൈക്കോളജി ചെയ്തപ്പോഴാണ് മനസിലായത് ഞാൻ ആർട്ടിസ്റ്റ് ആണെന്ന് പോലും. എന്റെ അമ്മക്ക് വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചത് ടീനേജിൽ ആയിരുന്നു എന്നാൽ ഇന്നാണ് എനിക്ക് അത് ശരിക്കും മനസിലായത്.
മെനോപ്പോസ്! Perimenopause ആർക്കൊക്കെ ഇത് അറിയാം. സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്നാണ് എനിക്ക് മനസിലായത്. 13വയസുള്ളപ്പോൾ മുതൽ 18 വയസുള്ള മാറ്റം മിക്ക ആളുകൾക്കും അറിയാം പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. അവർക്ക് പിന്നെ സംഭവിക്കുന്ന മറ്റൊരു മാറ്റമാണ് 35 വയസ്സുമുതൽ 55 വയസ്സുവരെയുള്ള കാലം. അതിനെ വുമണസെൻസ് എന്ന് വിളിക്കാം. ആ സമയത്ത് ഒരുപാട് മാറ്റങ്ങൾ ഒരു സ്ത്രീയിൽ സംഭവിക്കുന്നു.
നമ്മൾ ചൈൽഡിൽ നിന്നും അഡൽറ്റ് ആയപ്പോൾ അതിനെ ടീനേജ് ആയി എന്ന് എല്ലാവർക്കും മനസിലായി. അതിനേക്കാൾ വലിയ പ്രശ്‌നമാണ് വുമണസെൻസ്. 40 ആയപ്പോഴേക്ക് എല്ലാം മാറി. മനസും ശരീരവും എല്ലാം മാറുന്നു. ആ മാറ്റം ആർക്കും അറിയില്ല. എന്തോ പ്രശ്നം ഉണ്ട് എന്ന് മാത്രമേ അറിയൂ. ആ മാറ്റം പുറമെ ആണെന്നാണ് എല്ലാവരും കരുതുന്നത്. എന്റെ ഭർത്താവിന് എന്നോട് ഇപ്പോൾ പണ്ടത്തെ പോലെ സ്നേഹം ഇല്ല. എന്റെ കുട്ടികൾ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല. ബാക്കി എല്ലാവരും പ്രശ്നക്കാരാണ്. അഡലസൻസിൽ നേരിട്ട അതെ പ്രശ്നം ഇപ്പോൾ നേരിടുന്നു. അപ്പോൾ നമ്മൾ പറയുന്നു പുറത്താണ് പ്രശ്നമെന്ന്. എന്നാൽ അങ്ങനെ അല്ല. നമ്മുടെ ഉള്ളിൽ ബിയോകെമിസ്ട്രിയിലും ന്യൂറോകെമിസ്ട്രിയിലും പ്രശ്നം ഉണ്ട്. നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന ഈംബാലൻസ് ആണ് അത്.
മെഡിക്കൽ സയൻസ് ഡെവലപിഡ് ആയി വന്നുകൊണ്ടിരിക്കുമ്പോൾ കൂടുതൽ ഡോക്ടർസും ആണുങ്ങളാണ്. അവർക്ക് ഇതെന്താണെന്ന് അറിയില്ല. പക്ഷെ പുരുഷന്മാരെ ബാധിക്കുന്ന കാര്യമാണിത്. സ്ത്രീകളുടെ ആരോഗ്യം ഇങ്ങനെ ആകുമ്പോൾ അവളെ ചുറ്റിപ്പറ്റിയുള്ള ആളുകളെയും ഇത് ബാധിക്കും. ഇത് ശരിക്കും ആളുകൾ മനസിലാക്കേണ്ടത് ആണ്. എന്റെ Perimenopause ജേർണി 43 ഇത് തുടങ്ങി. നാട്ടുകാർ പറഞ്ഞത് ശരിയാണ് എനിക്ക് വട്ടാകുന്നുണ്ട് എന്ന് ഞാൻ അപ്പോൾ ഓർത്തു. അതോടൊപ്പം ഞാൻ കല്യാണവും കഴിച്ചു. 14വര്ഷം ഞാൻ ഒറ്റക്ക് ജീവിച്ചതാണ് അങ്ങനെ കഴിഞ്ഞാ വര്ഷം വിവാഹവും കഴിച്ചു. അപ്പോൾ ഞാൻ കരുതി എല്ലാം പോയി. എനിക്ക് ഓർമ്മ ഇല്ല എനർജി ലോ ആകുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്ന്. പക്ഷെ എനിക്ക് ഇത്നേരത്തെ അറിയാം എന്നതുകൊണ്ടുതന്നെ പലതും മനസിലാക്കനും അതിനു റെമഡി എടുക്കാനും സാധിച്ചു. അന്ന് ഞാൻ മനസിലാക്കിയതാണ് എനിക്ക് അറിയുന്ന കാര്യങ്ങൾ ഒക്കെ മറ്റുള്ള സ്ത്രീകൾക്കും കൂടി പറഞ്ഞു കൊടുക്കണം എന്ന്. അതിനുവേണ്ടി ഒരു പുസ്തകം എഴുതണം ആപ്പ് അല്ലെങ്കിൽ ഒരു വെബ്‌സൈറ്റ് തുടങ്ങണം. അതിലൂടെ അവരെ ഗൈഡ് ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്.. ലെന പറഞ്ഞു.
















