രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി വേണമെന്ന് കോണ്‍ഗ്രസ് അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കുറ്റം ആവര്‍ത്തിക്കുന്നു, ഇത് നീതീകരിക്കാവുന്നതല്ല. നടപടി മാതൃകാപരമായിരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഒരു കാരണവശാലും ഇതുപോലെയുള്ള ഒരു കാര്യം പാർട്ടിക്കകത്ത് പ്രോത്സാഹിപ്പിക്കുവാൻ കഴിയില്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതിന് നല്ല രൂപത്തിൽ നടപടി എടുക്കണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.
ഇതുപോലെയുള്ള ഒരു നടപടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉൾക്കൊള്ളാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ നടപടി കടുത്തതും, മാതൃകാപരവുമായിരിക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
















