ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസവും ‘ക്യാപ്റ്റൻ കൂൾ’ എന്നറിയപ്പെടുന്ന വ്യക്തിത്വവുമായ എം.എസ്. ധോണിയെ തങ്ങളുടെ എയർകണ്ടീഷണർ പോർട്ട്ഫോളിയോയുടെ ബ്രാൻഡ് അംബാസഡറായി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ (PLSIND) നിയമിച്ചു. മികച്ച സാങ്കേതികവിദ്യ, വിശ്വാസ്യത, അൾട്രാ-എഫിഷ്യന്റ് പ്രകടനം, മികച്ച കൂളിംഗ്, വിശ്വസനീയമായ ഗുണമേന്മ എന്നിവയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് ധോണിയുടെ ‘കൂൾ ക്യാപ്റ്റൻസി’ അടിവരയിടുന്ന ഈ പങ്കാളിത്തം, രാജ്യത്തെ മുൻനിര എച്ച്.വി.എ.സി (HVAC) ബ്രാൻഡായി മാറാനുള്ള പാനസോണിക്കിൻ്റെ യാത്രയിലെ ഒരു നിർണ്ണായക ചുവടുവെപ്പാണ്. ഈ കൂട്ടുകെട്ടിലൂടെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വീടുകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ സ്വീകാര്യത നേടാനും കമ്പനി ലക്ഷ്യമിടുന്നു.
പാനസോണിക് കുടുംബത്തിലേക്ക് ധോണിയെ സ്വാഗതം ചെയ്തുകൊണ്ട്, ഈ പങ്കാളിത്തം പൊതുവായ മൂല്യങ്ങളിൽ അടിയുറച്ചതാണെന്ന് പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ തഡാഷി ചിബ വ്യക്തമാക്കി. “ആഗോളതലത്തിൽ 100 വർഷത്തിലേറെയായി, വിശ്വാസ്യതയും, പുതുമയും, വിലമതിക്കാനാവാത്ത സംഭാവനകളും നൽകി വരുന്ന ബ്രാൻഡാണ് പാനസോണിക്.
ധോണിയുടെ ശാന്തമായതും എന്നാൽ വിശ്വാസയോഗ്യവുമായ നേതൃത്വവും പ്രകടനവും ഈ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, “ഇന്ത്യയിൽ വളർന്നുവന്നവർക്ക് പാനസോണിക് ഒരു ജാപ്പനീസ് ബ്രാൻണ്ട് മാത്രമല്ല, മറിച്ച് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ഒരു ഭാഗം തന്നെയാണ്. നമ്മുടെ വീടുകളിലും ഓർമ്മകളിലും മറക്കാനാവാത്ത സ്ഥാനമാണ് ഈ ബ്രാൻഡിനുള്ളത്. ഈ ബ്രാൻഡുമായി കൈകോർക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” എന്ന് മഹേന്ദ്ര സിംഗ് ധോണി പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.
ഈ സഹകരണത്തിൻ്റെ പശ്ചാത്തലത്തിൽ, 2027 സാമ്പത്തിക വർഷത്തോടെ (FY27) പാനസോണിക് തങ്ങളുടെ വിൽപ്പന ഇരട്ടിയാക്കാൻ വേണ്ടി പ്രവർത്തിക്കുകയാണെന്നും കമ്പനിയുടെ എച്ച്.വി.എ.സി. ഡയറക്ടർ ഹിരോകാസു കമോഡ അറിയിച്ചു.
















