പുനലൂർ: മദ്യപിച്ചു വാഹനം ഓടിച്ചതിന് പെറ്റി അടയ്ക്കാൻ കോടതിയിൽ വന്ന ആൾ വീണ്ടും അടിച്ചു ഫിറ്റായി. പുനലൂർ കോടതി വരാന്തയിൽ ആണ് നാടകീയ സംഭവം അരങ്ങേറിയത്. മദ്യപിച്ചു വാഹനം ഓടിച്ചതിന് പെറ്റി അടയ്ക്കാൻ വന്ന യുവാവിന് കോടതി ശിക്ഷ വിധിച്ചു. കൂടാതെ വൈകിട്ട് വരെ കോടതിയിൽ നിൽക്കാനുള്ള ശിക്ഷയും ഏറ്റുവാങ്ങി.
തുടന്ന് ഇദ്ദേഹം എങ്ങനെയോ പുറത്തു പോയി മദ്യം വാങ്ങുകയും വീണ്ടും മദ്യപിക്കുകയും ചെയ്തു. മദ്യപിച്ചതിനു പിന്നാലെ എഴുന്നേറ്റ് നിൽക്കാനോ ഇരിക്കാനോ ഉള്ള ത്രാണി യുവാവിന് നഷ്ടപ്പെട്ടു. തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി.
https://www.facebook.com/reel/1589581345514135/?rdid=AZg29B8miY72B5p6&share_url=https%3A%2F%2Fwww.facebook.com%2Fshare%2Fv%2F1J5stX5X3E%2F#
















