ബംഗളൂരിൽ 2006 ഡിസംബർ 7 ന് യോഗി നാരായണ ആശ്രമം ഗസ്റ്റ് ഹൗസിന്റെ ടോയ്ലറ്റിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
മർദനത്തിന്റെ സ്വഭാവം കണ്ടതോടെ കൊലപാതകമാണെന്ന് പോലീസ് ഉറപ്പാക്കി.പക്ഷേ മരിച്ചതാരാണെന്നും, കൊലയാളിയാരാണെന്നും കണ്ടെത്താനായില്ല. അടയാളം ഒന്നുമില്ല. രേഖകൾ ഒന്നുമില്ല. ഇതോടെ മൃതദേഹം “അജ്ഞാത” ആയി പോലീസ് സംസ്കരിച്ചു. ഇതോടെ കേസ്
ഫയലിൽ ഒതുങ്ങി …എന്നാൽ ആരും തന്നെ അറിഞ്ഞിരുന്നില്ല കൊല്ലപ്പെട്ടത് ഒരു സീരിയൽ കില്ലർ ആയിരുന്നെന്നും കൂടാതെ അത് ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ഒരു സ്ത്രീ കൊലയാളിയുടെ ആദ്യ ശവം ആണെന്ന് തിരിച്ചറിയാൻ മാസങ്ങൾ കൂടി വേണ്ടിവന്നു എന്നും,
2007 ഡിസംബർ 31 ന് ഒരു സംഭവം നടക്കുന്നു , ജനത്തിരക്കുള്ള ബാംഗ്ലൂർ സിറ്റിയിലേക് ഒരു മധ്യവയസ്‌ക സ്വർണാഭരണങ്ങൾ വിൽക്കാനെത്തി എന്നൽ സ്ത്രീയുടെ പെരുമാറ്റം സാധാരണക്കാരിയല്ല എന്ന് ജ്വല്ലറി ഉടമയുടെ സംശയം ആണ് പിനീട് കാസിം വഴിത്തിരിവായത്. അയാൾ പോലീസ് സ്റ്റേഷനിലേക് വിളിക്കുന്നു ഉടനെ പോലീസ് സ്ഥലത്തെത്തി. നാല്പതിലേറെ പ്രായം തോന്നുന്ന, ശാന്തമായി നിൽക്കുന്ന ഒരു സ്ത്രീ.
പക്ഷേ ബാഗിൽ നിറയെ ആഭരണങ്ങൾ. ചോദ്യം ചെയ്യലിൽ മറുപടികൾ വിരുദ്ധം.ഇതിൽ നിന്ന് തുടങ്ങിയ അന്വേഷണത്തിൽ, അവർ ചെറിയ മോഷണക്കേസുകൾക്ക് ശിക്ഷ അനുഭവിച്ചിട്ടുള്ള കുറ്റവാളിയാണെന്ന് കണ്ടെത്തി.
എന്നാൽ കേസ് മറ്റൊരു വഴിയിലേക്കയറ്റിരുന്നു പോയത് ,, പോലീസിന്റെ സംശയം കൂടി ഇതോടെ പോലീസ് മനസിലാക്കി ആ സ്ത്രീ മോഷ്ടിക്കുന്നത് വെറും സ്വർണം അല്ല മനുഷ്യജീവനുകളും കൂടി ആണെന്ന്.
കൂടുതൽ ചോദ്യം ചെയ്തതോടെ സ്ത്രീയുടെ യഥാർത്ഥ കഥ പുറത്തു വരുന്നു. താൻ കെ.ഡി കെപ്പമ്മ, അഥവാ മല്ലിക ആണെന്ന് സമ്മതിച്ചു.
അവർക്കു കീഴിൽ കിട്ടിയ ആഭരണങ്ങൾ പരിശോധിച്ചതോടെ പോലീസ് എത്തിയത് നാഗവേണി എന്ന സ്ത്രീയിലേക്കാണ്.
പക്ഷേ നാഗവേണി ഇതിനകം കൊല്ലപ്പെട്ടിരുന്നു. സ്വർണ്ണത്തിനായി നാഗവേണിയെ സയനൈഡ് നൽകി മല്ലിക കൊലപ്പെടുത്തി.
മല്ലികയുടെ അറസ്റ്റ് വാർത്തയായതോടെ കാണാതായ സ്ത്രീകളുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനുകളിൽ എത്തിത്തുടങ്ങി.
അവരിൽ ഒരാൾ രേണുക എന്ന സ്ത്രീയുടെ സഹോദരി മണി ആയിരുന്നു .
മല്ലികയെ കണ്ടയുടൻ മണിക്ക് ഒരു ഞ്ഞെട്ടലുണ്ടായി , ഇവരായിരുന്നു വീടിൽ സഹായത്തിന് വന്നിരുന്ന സ്ത്രീ , അതിലൂടെ അവർസഹോദരിയുമായി സൗഹൃദം സ്ഥാപിച്ചു. കുട്ടികളില്ലാത്തതിന്റെ വിഷമത്തിൽ ആയിരുന്ന രേണുകയോട്, പൂജ ചെയ്താൽ ഗർഭധാരണം നടക്കുമെന്ന് പറഞ്ഞ് മല്ലിക അവരെ വലയിലാക്കി.ഇതേ തുടർന്ന് ഒരു ദൂരെയുള്ള ക്ഷേത്രത്തിലേക്കാണ് രേണകയെ കൂട്ടിക്കൊണ്ടുപോയത്.
അവിടെ തീർത്ഥജലത്തിൽ കലർത്തിയ സയനൈഡ് നൽകി കൊലപ്പെടുത്തി. ഏറ്റവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇതായിരുന്നു 2006 ഡിസംബറിൽ ‘അജ്ഞാത’യായി പോലീസ് സംസ്കരിച്ച മൃതദേഹം അതേ രേണകയുടേതായിരുന്നു.
1999 മമതാ രാജൻ എന്ന സ്ത്രീയെ കൊലപ്പെടുത്തി കൊണ്ടാണ് അവർ തുടനകിയത് അതിലൂടെ 2007 എലിസബത്ത്, 2007 യശോദാമ, 2007 മുനിയമ്മ, 2007 നാഗവേണി, 2007 രേണുക ഇങ്ങനെ നീണ്ടുപോയി കൊലപാതക പരമ്പര.
കർണാടകയിലെ കഗ്ഗലിപുര സ്വദേശിനിയായ കെപ്പമ്മയുടെ ജീവിതം സാമ്പത്തിക പ്രതിസന്ധികളും കുടുംബവിച്ഛേദനവും നിറഞ്ഞതായിരുന്നു.
ചിട്ടി ബിസിനസ് തകർന്നതും ഭർത്താവ് ഉപേക്ഷിച്ചതും അവരെ പണത്തിനെതിരെ അക്രമാസക്തയാക്കി. അവർ ലക്ഷ്യമിട്ടിരുന്നത് കുടുംബപ്രശ്നങ്ങളുള്ള സ്ത്രീകൾ , സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ,വിശ്വാസം വച്ചുപറയുന്നവർ അവരുമായി സൗഹൃദം സ്ഥാപിക്കും.
പൂജയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വാസം നൽകും. ആളൊഴിഞ്ഞ ക്ഷേത്രങ്ങളിൽ എത്തിച്ച് കണ്ണടക്കാൻ പറയുകയും തീർത്ഥമെന്ന പേരിൽ സയനൈഡ് നൽകുകയും ചെയ്യും. മരിച്ചതായി ഉറപ്പാക്കുന്ന ശേഷം ആഭരണങ്ങൾ കവർന്നു മറയും.
തെളിവുകൾ വിട്ടുപോകാത്ത കുറ്റവാളിയെന്ന് പോലീസ് കരുതിയിരുന്നെങ്കിലും,
ഒരു ജ്വല്ലറി ഉടമയുടെ ചെറിയ സംശയമാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലറെ നിയമത്തിന് മുന്നിലെത്തിച്ചത്. നാഗവേണി വധക്കേസിൽ മല്ലികക്ക് ആദ്യം വധശിക്ഷ ലഭിച്ചെങ്കിലും, പിന്നീട് അത് ജീവപര്യന്തം ശിക്ഷയായി മാറ്റപ്പെട്ടു. ഇന്ന്, ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ഇരുമ്പഴിക്കുള്ളിൽ “സയനൈഡ് മല്ലിക” ജീവിച്ചിരിപ്പുണ്ട് .
















