തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. രാഹുലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനു പിന്നാലെ ആണ് കോൺഗ്രസ് ഇപ്പോൾ ഇത്തരത്തിൽ ഒരു നടപടി എടുത്തത്. കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണെന്ന് ചെറിയാന്‍ ഫിലിപ്പ്.
രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണം. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണ്. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















