തിരുവനന്തപുരത്ത് കൈരളി നിള ശ്രീ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റിൽ, ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ എന്നീ സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും പ്രചരിക്കുന്നുണ്ടെന്നണ്. ഇത് സംബന്ധിച്ച് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSFDC) പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.
തിയേറ്ററുകളിൽ സിനിമ കാണാനെത്തിയ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ചോർന്നത്.ഈ ദൃശ്യങ്ങൾ പണം നൽകി ഡൗൺലോഡ് ചെയ്യാവുന്ന രീതിയിൽ പോൺ സൈറ്റുകളിലും, ടെലിഗ്രാം ഗ്രൂപ്പുകളിലും ലഭ്യമാണ്. ഇതുസംബന്ധിച്ച് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്‍ഡിസി അറിയിച്ചു. തിയറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ആഭ്യന്തര അന്വേഷണത്തിനുശേഷം പരാതി അറിയിക്കാമെന്ന് കെഎസ്എഫ്‍ഡി എംഡി അറിയിച്ചു.
ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചത്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കിൽ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തിയറ്ററിലെത്തിയ സിനിമാസ്വാദകരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൈറ്റുകളിൽ എത്തിയത് വളരെ ഗുരുതരമായകാര്യമായിട്ടാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള തിയറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പോണ്‍ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലുള്ള തിയറ്ററിലെ സീറ്റുകളിൽ കെഎസ്‍എഫ്‍ഡിസുടെ ലോഗയടക്കമുണ്ട്. വാർത്ത പുറത്തുവന്നതിനെ തുടർന്ന്, തിയേറ്ററുകളിലെ സിസിടിവി സംവിധാനത്തിന്റെ ഓൺലൈൻ കണക്റ്റിവിറ്റി വിച്ഛേദിക്കുകയും പാസ്‌വേഡുകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
















