ഡിവൈഎഫ്ഐ നൽകുന്ന പൊതിച്ചോറിന് പിന്നിൽ അനാശാസ്യമെന്ന് പറഞ്ഞ രാഹുലേ എന്താ ഇപ്പൊ അന്റെ അവസ്ഥ? രാഹുൽ പറഞ്ഞത് ശരിയായിരുന്നു കാലം ഒരു അനീതിയോടും കണക്കു ചോദിക്കാതെ പോവില്ല.
പക്ഷെ ഒരു ചെറിയ വ്യത്യാസം, ഇന്ന് ആ കണക്കെടുപ്പ് മറ്റൊരാളുടെയും നേരെ അല്ല… അന്ന് പറഞ്ഞ അതേ രാഹുലിന്റെ വാതിൽക്കൽ എത്തി നിൽക്കുകയാണ്. കാലം കാത്തിരുന്നു, പക്ഷേ മറന്നില്ല. ഒരിക്കൽ “പൊതിച്ചോറ്” എന്ന മനുഷ്യസ്‌നേഹത്തിന്റെ പ്രവർത്തനത്തിലും ‘അനാശാസ്യം’ഉണ്ടെന്ന് വായുവിൽ നിന്ന് കണ്ടെടുത്ത് ആരോപണം ഉയർത്തിയും കവലപ്രസംഗം നടത്തിയും നടന്നിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അനീതിയുടെ കണക്കെടുപ്പ് നേരിടുന്ന ഒരാളായി മാറിയിരിക്കുന്നു.
വലിയ വാക്കുകൾ, തിളങ്ങുന്ന പ്രസ് മീറ്റുകൾ, ‘വെളിപ്പെടുത്തലുകൾ’ എന്ന പേരിൽ ആക്ഷേപങ്ങൾ എല്ലാം കൂടി കൂട്ടി ഡിവൈഎഫ്ഐ പ്രവർത്തനത്തെ തന്നെ നിയമവിരുദ്ധതയുടെ കേന്ദ്രമാക്കിയിരുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരു നേരത്തെ അന്നമായി നൽകുന്ന പൊതിച്ചോർ പോലും “നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടത്തുന്ന നാടകമെന്ന്” ആരോപിച്ചുവിരുന്നു. നൂറുകണക്കിന് കുറ്റകൃത്യങ്ങൾ നടക്കുന്നു എന്നും വാദിച്ചു. അന്ന് ആവേശത്തോടെ കേട്ടവർക്കും എഴുതി പങ്കുവച്ചവർക്കും പോലും ഇന്ന് മനസ്സിലാകും ശബ്ദത്തിന്റെ വലിപ്പം സത്യമല്ല, സത്യത്തിന്റെ തെളിവാണ് വലുത്.
അന്നത്തെ പൊതിച്ചോർ ഇന്നും അതേ സ്‌നേഹത്തിലും അതേ കരുതലിലും വിതരണം ചെയ്യന്നുണ്ട്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന എംഎൽഎ ഇപ്പോൾ കോടതിയുടെ വാതിൽക്കൽ പ്രതിയായിരിക്കുന്നു, രാഹുൽ കോടതിയിൽ കീഴടങ്ങാൻ വരുന്നുണ്ടെങ്കിൽ വിശന്നിരിക്കേണ്ട ഒരു നേരത്തെ അന്നം ഞങ്ങൾ പൊതിച്ചോറായി തരാമെന്ന് കാസറഗോഡുള്ള സഖാക്കൾ വരെ പറഞ്ഞു,
കൂടെ നിന്ന ഷാഫി പറമ്പിൽ വരെ കയ്യൊഴിഞ്ഞു അയ്യപ്പന്റെ നടയിൽ പോയി തപസിരുന്നിട്ടോ വനവാസം തുടർന്നിട്ടോ കാര്യമില്ല രാഹുല്ലേ .. ഇപ്പോഴും പറയുന്നു “കാലം ഒരു അനീതിയോടും കണക്കുചോദിക്കാതെ പോയിട്ടില്ല” ഇനി പോവുകയുമില്ല . പിന്നെ അന്ന് പിണറായി വിജയനെ ആ കസേരയിൽ നിന്ന് താഴെ ഇറക്കുമെന്ന് കൂടി പറഞ്ഞിരുന്നു അദ്ദേഹം ഇന്നും ആ കസേരയിൽ നെഞ്ചും വിരിച്ചിരിപ്പുണ്ട്…
“പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിൽ നിന്ന് താഴെ ഇറക്കും” എന്ന രാഹുലിന്റെ വാക്കുകൾ ഇന്ന് മുഴുവൻ കേരളത്തിനും ഒരു പരിഹാസമായി മാറിയിരിക്കുന്നു. കണ്ട കസേര സ്വപ്നം പോലും ഇപ്പോൾ കോടതിയുടെ കസേരയ്ക്കു മുന്നിൽ കൈകൾ കൂട്ടുന്ന അവസ്ഥ.
“ഒരു കാലത്ത് പിണറായി വിജയനെ മുഖ്യമന്ത്രി കസേരയിൽ നിന്നും താഴയിറക്കാൻ ഇന്നലത്തെ മഴയ്ത്ത് പൊട്ടിമുളച്ച കുറച്ച് കിളുന്ത് കൂണുകൾ ശ്രമിച്ചിരുന്നു പോലും..അവയൊക്കെ താൻ കുഴിച്ച കുഴിയിൽ തന്നെ സ്വയം വീണ് ഇല്ലാണ്ടായെന്നും” ഒരു കാലത്ത് മുത്തശ്ശി കഥയാകും..പൊള്ളയായ കുറ്റാരോപണങ്ങൾ, തീരാത്ത വിദ്വേഷം, ആൾക്കൂട്ടത്തിന് വേണ്ടി പറഞ്ഞ വാക്കുകൾ ഒന്നും നിലനിരുന്നില്ല; നിലനിൽക്കാൻ അടിത്തറ ഇല്ലായിരുന്നു.
ഈ സംഭവങ്ങൾക്കൊന്നും വലിയ രാഷ്ട്രീയ പഠനങ്ങൾ വേണ്ട, ഏതൊരു ആരോപണവും സത്യം ആയാൽ മാത്രം നിലനില്ക്കും.
ആക്ഷേപം ശബ്ദം കൊണ്ട് ഉണ്ടാക്കാം, തെളിവ് മാത്രമാണ് അതിനെ ജീവിക്കാൻ അനുവദിക്കുന്നത്.
















