ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വീണ്ടും വിവാദത്തിൽ. ബെംഗളൂരുവിലെ ഒരു പബ്ബിൽ വെച്ച് ആരാധകര്‍ക്കുനേരെ ആര്യന്‍ ഖാന്‍ അശ്ലീല ആംഗ്യം കാണിച്ചു. ഇതോടെ പൊതുസ്ഥലത്ത് നിന്ന് താരപുത്രൻ അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോ വൈറലായി. സാമൂഹികമാധ്യമങ്ങളില്‍ നിന്നും കടുത്ത വിമർശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്.
Actor #ShahRukhKhan’s son #AryanKhan recently visited #Bengaluru. He had come to the city for a private event but ended up causing controversy.
Fans had gathered at a pub to see him, and during this time, he showed his middle finger in public.
A video of the incident has gone… pic.twitter.com/HfRIgrLapK
— Hate Detector 🔍 (@HateDetectors) December 4, 2025
നവംബര്‍ 28-ന് ബെംഗളൂരു അശോക് നഗറിലെ പബ്ബില്‍ ആര്യന്‍ എത്തിയിരുന്നു. ഇവിടെനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യത്തില്‍ ആദ്യം ജനക്കൂട്ടത്തിന് നേരെ കൈവീശിക്കാണിച്ച ആര്യന്‍, പിന്നീട് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായി കാണാം. ഒരു എംഎല്‍എയുടെയും മറ്റൊരു മന്ത്രിയുടെയും മകനും ആര്യനൊപ്പമുണ്ടായിരുന്നു. ആര്യന്റെ സുഹൃത്തുക്കളാണ് ഇരുവരും.
വീഡിയോ വൈറലായാതോടെ ആര്യന്റെ പ്രവൃത്തിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. ആര്യനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. വിഷയത്തില്‍ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
















