തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യില്‍ വിളിച്ച് വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വെൺമണി സ്വദേശിയായ അർജുൻ ആണ് അറസ്റ്റിലായത്. ഇയാളെ മ്യൂസിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് ‘സിഎം വിത്ത് മീ’.
ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാണ് അര്‍ജുന്‍ വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ചത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനി ജീവനക്കാരനാണ് അര്‍ജുൻ. വനിതാ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.
















