Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion Editorial

ബാബറോ രാമനോ അംബേദ്ക്കറോ ?: ഇന്ന് ഭരണഘടനാ ശില്പിയുടെ ചരമദിനം; ഇന്ന് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മകുടം തകര്‍ത്ത ദിനം; ഇന്ന് വര്‍ഗീയ രാമന്‍ വിജയിച്ച ദിനം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 6, 2025, 12:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്തിനെയും തച്ചു തകര്‍ക്കാം, എന്നാല്‍, സത്യത്തെ മാത്രം തൊടാനാകില്ല. കാരണം, അതിന് ചരിത്രത്തിന്റെ, വസ്തുതകളുടെ പിന്‍ബലമുണ്ട്. ആത്മീയതയും ഭൗതികതയും തമ്മിലുള്ള യുദ്ധമായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ഭൗതികമായതെല്ലാം ആത്മീയതയ്ക്കു വേണ്ടിയുള്ളതാണെന്നു സമര്‍ദ്ധിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇന്ന് ദൈവം ജയിച്ചു മനുഷ്യര്‍ തോറ്റിരിക്കുന്നു. പക്ഷെ, ആ തോല്‍വിയില്‍ നിശബ്ദരാകാനോ നിലവിളിക്കാനോ കഴിയില്ല. പൊരുതി ജയിക്കാനുള്ള കഠിന ശ്രമങ്ങള്‍ തന്നെ നടത്തിയേ മതിയാകൂ. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷാവഹം. ഈ ഘട്ടത്തില്‍ രണ്ടു സംഭവങ്ങളെ ഓര്‍മ്മപ്പെടുത്തുക എന്നത് സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.

ആദ്യത്തെ സംഭവം, ഇന്ന് ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കറുടെ ചരമദിനമാണ്. 1956 ഡിസംബര്‍ 6നായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. രണ്ടാമത്തെ സംഭവം, ഇന്ന് ബാബറി മസ്ദ്ജിദ് തകര്‍ത്തിട്ട് 33 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ 6 നായിരുന്നു കര്‍സേവകര്‍ ബാബറി പള്ളിതകര്‍ത്തത്. അംബേദ്ക്കറുടെ മരണവും ബാബറി മസ്ദ്ജിദ് തകര്‍ത്തതും ഒരേ ദിവസം തന്നെയാണ്. എന്നാല്‍, അതിന് 36 വര്‍ഷങ്ങളുടെ ഇടവേളയുണ്ട് എന്നുമാത്രം. അംബേദ്ക്കറും ബാബറി മസ്ദ്ജിത് തകര്‍ത്തതും തമ്മില്‍ എന്താണ് ബന്ധം എന്നായിരിക്കും ചിന്തിക്കുന്നത്. ബന്ധമുണ്ട്. അംബേദ്ക്കര്‍ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്പിയാണ് എന്നതു കൊണ്ടുതന്നെയാണ് ആ ബന്ധം ഉണ്ടാകുന്നത്.

കാരണം, ഇന്ത്യയിലെ ഒരു പൗരന്റ സ്വാതന്ത്ര്യം എന്താണെന്ന് കൃത്യവും വ്യക്തവുമായി നിര്‍വചിച്ചിരിക്കുന്നത് ഭരണഘടനയിലാണ്. എല്ലാ സ്വാതന്ത്ര്യങ്ങള്‍ പോലെത്തന്നെ മത സ്വാതന്ത്രവും പ്രഖ്യാപിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിനു മുമ്പേ തുടങ്ങിയ ഭൂമിത്തര്‍ക്കമാണ് ബാബറി മസ്ദ്ജിദ്. എന്നാല്‍, അന്നൊന്നും രാജ്യത്തിന് ഏകീകൃത ഭരണഘടനയോ, ജനാധിപത്യ വ്യവസ്ഥയോ ഒന്നുമില്ലായിരുന്നു. എന്നാല്‍, അംബേദ്ക്കര്‍ എഴുതിയ ഭരണഘടനയ്ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ ഒരു രാജ്യവും, രാജ്യത്തിന്റെ ഭരണഘടനയും നിലവില്‍ വന്നു. അതിനു ശേഷം രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെയും ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് കാണേണ്ടതും.

എന്നിട്ടും, ബാബറി മസ്ദ്ജിദ് കര്‍സേവകര്‍ തകര്‍ത്തു. പള്ളി പൊളിച്ചിട്ട ഇടത്ത് രാമക്ഷേത്രം പണിതു. ഇതോടെ ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും, ആരാണോ പള്ളി പൊളിച്ചത് അവര്‍ക്ക് പരിഹാരം കാണാനായി എന്നാണ് ചിന്തിക്കുന്നത്. ഇവിടെ ബാബറി മസ്ജിദ് കേസ് കൈകാര്യം ചെയ്ത നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, ഭരണഘടനയ്ക്കു വിരുദ്ധമായിരുന്നു ആ നടപടി എന്നു പറയാതെ വയ്യ. ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യങ്ങളുടെ ലംഘനം നത്തിയെന്നതു മാത്രമല്ല, സമാന രീതിയില്‍ താജ്മഹല്‍ തുടങ്ങി മാഹാത്ഭുതങ്ങളെന്ന് ലോകം വിധിയെഴുതിയ പള്ളികളെപ്പോലും ക്ഷേത്രങ്ങളാക്കാനുള്ള കുത്സിത നീക്കവും നടക്കുന്നു. ഇതാണ് സംഭവിക്കുന്നത്. ഭരണഘടന എഴുതിയ മഹത് വ്യക്തിയുടെ ഓര്‍മ്മകള്‍ പോലും ബാബറി മസ്ദ്ജിദ് തകര്‍ത്ത ഭീകരത മുക്കിക്കളയുന്നു.

നോക്കൂ, ബാബര്‍ ഒരു ചക്രവര്‍ത്തിയായിരുന്നു. അംബേദ്ക്കര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടനാ ശില്പിയും. ഇത് രണ്ടും ചരിത്രമാണ്. ഒരാള്‍ പുരാതന ഇന്ത്യയിലെ മുഗള്‍ രാജവംശത്തിലെ ചക്രവര്‍ത്തിയായിരുന്നു. രണ്ടാമത്തെയാള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്ര തന്ത്രജ്ഞനും. എന്നാല്‍, ശ്രീരാമനോ. ആരായിരുന്നു രാമന്‍. അത് ചരിത്രമല്ല, പുരാണമാണ്. വാത്മീകി രാമായണമാണ്. അതായത് ഹിന്ദുക്കളുടെ ദൈവാരാധയില്‍ വരുന്ന ഒരു അവതാരം. ആത്മീയതയുമായി ചേര്‍ത്തുവെയ്ക്കാനവുന്ന മിത്ത്. ഇവിടെയാണ് ഭൗതിക വാദവും ആത്മീയ വാദവും പ്രസക്തമാകുന്നത്. ദൈവത്തിനു വേണ്ടി മനുഷ്യര്‍ ചരിത്രം നശിപ്പിക്കുമ്പോള്‍, ചരിത്രത്തെ പുനപ്രതിഷ്ഠിക്കാന്‍ മനസ്സുകൊണ്ട് തയ്യാറാകേണ്ട കാലം. അവിടെയാണ് അംബേദ്ക്കറുടെ പ്രസക്തി.

ചരിത്രത്തെ ഉന്‍മൂലനം ചെയ്ത് ദൈവത്തെ സ്ഥാപിച്ചപ്പോള്‍ കിട്ടിയത് ശാന്തിയല്ല, അസമാധാനമാണ്. അത് തിരിച്ചറിയേണ്ടതുണ്ട്. രാമന്‍ പ്രതിനിധാനം ചെയ്യുന്നത്, ഹിന്ദുക്കളെ മാത്രമാണ്. അതായത്, സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍. സനാതന ധര്‍മ്മം പുനര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ കൊടിനാട്ടലായിരുന്നു ബാബറി മസ്ദ്ജിദ് താഴികക്കുടം തകര്‍ത്ത് കാവിക്കൊടി കെട്ടിയത്. അതിനു ശേഷം 33 വര്‍ഷം കഴിഞ്ഞപ്പോള്‍ അയോധ്യയില്‍ രാംലല്ലയക്കു വേണ്ടി ക്ഷേത്രം പണിതു. കോടികള്‍ കൊണ്ട് മണിമാളികപോലൊരു സൗധം. പട്ടിണിയും അടിസ്ഥാന സൗകര്യവും ജാതി അധിക്ഷേപവും, തുല്യ നീതിയും ഇനിയും കിട്ടാത്ത കോടിക്കണക്കിന് ജനതയ്ക്കു മുമ്പില്‍ അയോധ്യയിലെ ക്ഷേത്രം മുന്നോട്ടു വെച്ചാണ് ധര്‍മ്മം പുലര്‍ന്നു എന്ന് പറയുന്നത്.

ഇവിടെ അയോധ്യയിലെ രാമക്ഷേത്രമാണോ അതോ അംബേദ്ക്കറിന്റെ ഭരണഘടനയാണോ നീതി നടപ്പാക്കുന്നത്. തുല്യത നല്‍കുന്നത്. മതസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. തിരിച്ചറിവു നേടേണ്ട കാലഘട്ടം കൂടിയാണിത്. ഇപ്പോഴെങ്കിലും അതുണ്ടായില്ലെങ്കില്‍, വേര്‍തിരിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ ഒരിക്കലും തിരിച്ചു വരാനാകാത്ത വിധം മനു-സ്മൃതിയിലാഴ്ത്തിക്കളയും മനുഷ്യരെ. ഇപ്പോള്‍ ഇന്ത്യയില്‍ മതം ജയിച്ചിരിക്കുകയാണ്. മനുഷ്യ തോറ്റിരിക്കുന്നു. അതുണ്ടാവുന്നത് രാജ്യത്തെ അശരണര്‍ക്കും, പാവപ്പെട്ടവര്‍ക്കും, ജാതി പിരമിഡില്‍ ഏറ്റവും താഴെയുള്ളവര്‍ക്കും ഭൂഷണമല്ല. അംബേദ്ക്കറും, ഇന്ത്യന്‍ ഭരണഘടനയും എത്രനാളുണ്ടാകുമെന്ന് പറയാനാകില്ല. അധസ്ഥിതര്‍ മുതല്‍ നാനാജാതി മതസ്ഥരെല്ലാം ആശ്രയിക്കുന്നതും, സംരക്ഷിക്കപ്പെടുന്നതും ഭരണഘടന ഉള്ളതു കൊണ്ടാണ്. ഇനിയൊരു ഡിസംബര്‍ 6ന് സംഭവിക്കാന്‍ പോകുന്നത് മുന്‍കൂട്ടി പറയാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.

ReadAlso:

മോദിയും വേദിയും പിന്നെ ആര്‍. ശ്രീലേഖയും ?: ഡി.ജി.പിയില്‍ നിന്നു പുറത്തു വന്നിട്ടില്ലെന്ന് പ്രതികരണം; തലവേദനയാകുമോ എന്ന് ബി.ജെ.പി ?

നടി ശാരദയ്ക്കല്ലാതെ മറ്റാര്‍ക്ക് ?: ജെ.സി ഡാനിയേല്‍ പുരസ്‌ക്കാരം അര്‍ഹിക്കുന്ന കരങ്ങളില്‍ ഭദ്രമാകുന്നു

“ഇനി ഞാനില്ല പക്ഷെ, എന്നിലൂടെ അവര്‍ ആ അഞ്ചുപേര്‍ ഉണ്ടാകും ഈ ഭൂമിയില്‍”: എന്ന് അയോന മോന്‍സണ്‍

സംതൃപ്ത KSRTC തൊഴിലാളികളേ “കേ.കോ.ബി വിപ്ലവം ജയിക്കട്ടെ”: എല്ലാവര്‍ക്കും മധുരം നല്‍കി മന്ത്രിയും എം.ഡിയും ആഘോഷിച്ചു; നേട്ടം കൈവരിക്കാന്‍ നെട്ടോട്ടം ഓടിയ തൊഴിലാളികള്‍ക്ക് കിട്ടയത് ‘കട്ട തേപ്പ്’

സംരക്ഷണ നിയമങ്ങൾ പ്രതികാരത്തിനുള്ള ആയുധമാകുമ്പോൾ: കലാധരന്റെ കുടുംബം പോലെ ഇനിയെത്ര കുടുംബങ്ങൾ ബലിയാടാകും?

രാമക്ഷേത്രത്തില്‍ വെച്ച് ഇന്ത്യയുടെ ഭാവിയും വര്‍ത്തമാന കാലവും ചോദിച്ചറിയുന്ന ഭരണകൂടത്തിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞു വരികയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. രാജ്യം എങ്ങനെ ആയിരിക്കണണെന്നും, ജനങ്ങള്‍ ഏതൊക്കെ തട്ടിലായിരിക്കണമെന്നും മുനിമാരും, തന്ത്രിമാരും, പൂജാരിമാരും തീരുമാനിക്കുക കൂടി ചെയ്തു കഴിയുമ്പോള്‍ വീണ്ടുമൊരു സ്വതന്ത്ര രാജ്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ രാജ്യത്തിനുള്ളില്‍ തന്നെ ആരംഭിച്ചേക്കാം. അതുമല്ലെങ്കില്‍, അന്യ മതസ്തരുടെ കൂട്ടപലായനമോ, കൂട്ടക്കുരുതിയോ നടന്നേക്കാം. ഇന്ന് സംവരണം അനുഭവിക്കുന്നവര്‍, നാളെ സംപൂജ്യരായേക്കാം. ഇത് വരാനിരിക്കുന്ന വിപത്തായി കാണുന്നവര്‍ ദീര്‍ഘ വീക്ഷണമുള്ളവാരായിരിക്കും. അല്ലാത്തവര്‍ സത്യം തിരിച്ചറിയുമ്പോള്‍ വൈകിപ്പോയിരിക്കും.

  • ബി.ആര്‍. അംബേദ്ക്കറിന്റെ ചരമദിനം (ഭരണഘടനാ ശില്പി)

അര ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് ഡിസംബര്‍ 16ന് നടത്തിയ മത പരിവര്‍ത്തന പരിപാടിയില്‍ അദ്ദേഹത്തിന്റെ ശവ സംസ്‌കാരത്തിന് പങ്കെടുത്തവര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഡല്‍ഹിയിലെ അലിപുര്‍ റോഡിലെ അംബേദ്കറുടെ വസതിയില്‍ സ്മാരകം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ അംബേദ്കര്‍ ജയന്തി അഥവാ ഭീം ജയന്തി ദിവസ് ദിനത്തില്‍ അവിടെ ആഘോഷങ്ങള്‍ നടത്താറുണ്ട്. 1990ല്‍ അദ്ദേഹത്തിന് മരണാനന്തരം ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചു.

  • ബാബര്‍ ? (ബാബറി മസ്ദ്ജിദ്)

ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള ഒരു പള്ളിയായ ബാബരി മസ്ജിദ്. സ്ഥലത്തെ ലിഖിതങ്ങള്‍ അനുസരിച്ച്, ഇസ്ലാമിക കലണ്ടറിലെ 935 – ല്‍ (സെപ്റ്റംബര്‍ 1528-സെപ്റ്റംബര്‍ 1529 ) ഇത് നിര്‍മ്മിച്ചത്മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ കീഴില്‍ സേവനമനുഷ്ഠിച്ചിരുന്ന ഒരു ബേ ആണ് മിര്‍ ബാഖി. സാംബാലിലെയും പാനിപ്പത്തിലെയും പള്ളികള്‍ക്കൊപ്പം, പതിനാറാം നൂറ്റാണ്ടില്‍ ബാബറിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചതായി പറയപ്പെടുന്ന മൂന്ന് പള്ളികളില്‍ ഒന്നായിരുന്നു ബാബറി മസ്ദ്ജിദ്. മുഗളന്മാര്‍ക്ക് മുമ്പുള്ള ലോഡി രാജവംശത്തിന്റെ കാലത്ത് വികസിപ്പിച്ചെടുത്ത ഒരു ശൈലിയിലാണ് പള്ളി നിര്‍മ്മിച്ചത്. ഖിബ്ലയുടെ മതിലിനോട് ചേര്‍ന്ന് മൂന്ന് താഴികക്കുടങ്ങളുള്ള ഒറ്റ ഇടനാഴി ക്രമീകരണമുള്ള പള്ളി.

  • രാമ ജന്‍മസ്ഥലം (അയോധ്യ)

അയോധ്യ ഉത്തരേന്ത്യയിലെ ഒരു പുണ്യനഗരമായും ഹിന്ദുമതത്തില്‍ രാമന്റെ ജന്മസ്ഥലമായും ബുദ്ധമതത്തിന്റെ ചരിത്ര കേന്ദ്രമായും അറിയപ്പെടുന്ന പട്ടണമാണ്. ഒരു പുരാതന പട്ടണമായ അയോധ്യ ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. മഹത്തായ ഇന്ത്യന്‍ ഇതിഹാസ കാവ്യത്തിലെ ബന്ധം കാരണം ഇത് ബഹുമാനിക്കപ്പെടുന്നു. രാമായണത്തിന്റെ ജനനം രാമനും പിതാവായ ദശരഥന്റെ ഭരണവും. ഹിന്ദു മതത്തിലെ ഏഴു പുണ്യ നഗരങ്ങളില്‍ ഒന്നാണ് അയോധ്യ. ഹിന്ദു പാരമ്പര്യത്തില്‍ ഏഴ് പുരാതന നഗരങ്ങളെ സപ്ത പുരി അല്ലെങ്കില്‍ സപ്ത മോക്ഷ പുരി – ‘വിമോചനത്തിന്റെ ഏഴ് നഗരങ്ങള്‍’ എന്ന് തരംതിരിച്ചിരിക്കുന്നു. ഈ നഗരങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ആത്മീയ യോഗ്യത നല്‍കുകയും മോക്ഷം (പുനര്‍ജന്മത്തില്‍ നിന്നുള്ള മോചനം) നേടുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അയോധ്യ, മഥുര, ഹരിദ്വാര്‍, കാശി, ഉജ്ജയിനി, പുരി, ദ്വാരക എന്നിവയാണ്. പരമ്പരാഗത ചരിത്രത്തില്‍, അയോധ്യ കോസല രാജ്യത്തിന്റെ ആദ്യകാല തലസ്ഥാനവുമായിരുന്നു.

  • ചരിത്രം ?

ബുദ്ധമത കാലഘട്ടത്തില്‍ ( ബിസി 6 മുതല്‍ 5 വരെ നൂറ്റാണ്ടുകള്‍ ) ശ്രാവസ്തി രാജ്യത്തിന്റെ പ്രധാന നഗരമായി മാറി. ബുദ്ധന്‍ കുറച്ചുകാലം താമസിച്ചിരുന്നതായി പറയപ്പെടുന്ന സാകേത പട്ടണവുമായി അയോധ്യ സമാനമാണെന്ന് പണ്ഡിതന്മാര്‍ പൊതുവെ സമ്മതിക്കുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് ബുദ്ധ സന്യാസിയായ ഫാക്‌സിയന്റെ 100 ആശ്രമങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന പ്രസ്താവനയില്‍ നിന്ന് ഒരു ബുദ്ധമത കേന്ദ്രമെന്ന നിലയില്‍ അതിന്റെ പില്‍ക്കാല പ്രാധാന്യം മനസ്സിലാക്കാം (അദ്ദേഹം 100 എന്ന് പരാമര്‍ശിച്ചെങ്കിലും, ഫാക്‌സിയന്‍ കൃത്യമായ എണ്ണം ഉദ്ദേശിച്ചിട്ടില്ലായിരിക്കാം, നിരവധി ആശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്നതുമാത്രം). മൗര്യ ചക്രവര്‍ത്തിയായ അശോകന്‍ ( ബിസി 3-ആം നൂറ്റാണ്ട് ) സ്ഥാപിച്ചതായി പറയപ്പെടുന്ന ഒരു സ്തൂപം (ആരാധനാലയം) ഉള്‍പ്പെടെ നിരവധി സ്മാരകങ്ങളും ഉണ്ടായിരുന്നു.

11-ഉം 12-ഉം നൂറ്റാണ്ടുകളില്‍ അയോധ്യയില്‍, പിന്നീട് ഔധ് എന്നറിയപ്പെട്ടിരുന്ന കനൗജ് രാജ്യം ഉടലെടുത്തു. പിന്നീട് ഈ പ്രദേശം ഡല്‍ഹി സുല്‍ത്താനേറ്റായ ജൗന്‍പൂര്‍ രാജ്യത്തിലും, 16-ആം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിലും ഉള്‍പ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഔധ് ഒരു പരിധിവരെ സ്വാതന്ത്ര്യം നേടിയെങ്കിലും 1764-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കീഴിലായി . 1856-ല്‍ ഇത് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു, പാരമ്പര്യ ഭൂമി വരുമാന സ്വീകര്‍ത്താക്കളുടെ കൂട്ടിച്ചേര്‍ക്കലും തുടര്‍ന്നുള്ള അവകാശങ്ങള്‍ നഷ്ടപ്പെട്ടതുമാണ് 1857-ല്‍ ഇന്ത്യന്‍ കലാപത്തിന് കാരണമായത്. 1877-ല്‍ ഔധ് ആഗ്ര പ്രസിഡന്‍സിയുമായി ചേര്‍ന്ന് വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകളും പിന്നീട് ഇപ്പോള്‍ ഉത്തര്‍പ്രദേശ് സംസ്ഥാനമായ ആഗ്ര, ഔധ് എന്നീ യുണൈറ്റഡ് പ്രവിശ്യകളും രൂപീകരിച്ചു.

  • ഭൂമി തര്‍ക്കവും ലഹളയും തീര്‍പ്പും (ഹിന്ദു മുസ്ലീം)

ബാബറി മസ്ദ്ജിദ് പള്ളിയുടെ സ്ഥാനം മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ തര്‍ക്കത്തിന് കാരണമായിട്ടുണ്ട്. ഹിന്ദു ദേവനായ രാമന്റെ ജന്മസ്ഥലമാണെന്ന് അവര്‍ വിശ്വസിക്കുന്ന രാമജന്മഭൂമിയുടെ മുകളിലാണ് പള്ളി നിര്‍മ്മിച്ചതെന്ന് അവര്‍ വാദിക്കുന്നു. ഇന്ത്യയിലുടനീളമുള്ള സാമൂഹിക-രാഷ്ട്രീയ പരിവര്‍ത്തന കാലഘട്ടമായ 1853ലാണ് മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്ഥലത്തെച്ചൊല്ലിയുള്ള ആദ്യത്തെ സംഘര്‍ഷം രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് രാജ് അഥവാ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണകാലത്ത്, മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടി സ്ഥലത്തിന്റെ പ്രത്യേക പ്രദേശങ്ങള്‍ സ്ഥാപിച്ചു. 1949ല്‍, ഇന്ത്യ വിഭജിക്കപ്പെടുകയും സ്വതന്ത്രമാവുകയും ചെയ്ത ശേഷം, രാമന്റെ ചിത്രങ്ങള്‍ പള്ളിയിലേക്ക് കൊണ്ടുവന്നു.

തുടര്‍ന്നുണ്ടായ വിവാദത്തില്‍, രണ്ട് സമുദായങ്ങള്‍ക്കും തുറന്നു കൊടുക്കാതെ ഈ സ്ഥലം അടച്ചുപൂട്ടി, പക്ഷേ ചിത്രങ്ങള്‍ നീക്കം ചെയ്തില്ല. 1984ല്‍ പള്ളി പൊളിച്ചുമാറ്റി പകരം ഒരു ഹിന്ദു ക്ഷേത്രം പണിയുന്നതിനായി ഒരു കാമ്പയിന്‍ ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ പ്രസ്ഥാനം ശക്തി പ്രാപിച്ചു. ഇത് 1990ല്‍ കലാപങ്ങളിലേക്കും ഇന്ത്യയുടെ ഭരണ സഖ്യത്തിന്റെ തകര്‍ച്ചയിലേക്കും നയിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇതു സഹായിച്ചു. 1992 ഡിസംബര്‍ 6-ന് പ്രവര്‍ത്തകര്‍ പള്ളി നശിപ്പിച്ചപ്പോള്‍ സുരക്ഷാ സേന കാവല്‍ നിന്നു. തുടര്‍ന്നുള്ള ദശകങ്ങളില്‍ നിരവധി കോടതി യുദ്ധങ്ങള്‍ നടന്നു. 2010ല്‍ ഒരു ഹൈക്കോടതി വിധി പ്രകാരം ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിഭജിക്കപ്പെട്ടു. ആ തീരുമാനത്തിനെതിരെ ഹിന്ദു, മുസ്ലീം വ്യവഹാരികള്‍ അപ്പീല്‍ നല്‍കി. 2019ല്‍ സുപ്രീം കോടതി ആ സ്ഥലം ഹിന്ദുക്കള്‍ക്ക് മാത്രമായി വിട്ടുകൊടുത്തു.

CONTENT HIGH LIGHTS; Babar, Ram or Ambedkar?: Today is the death anniversary of the architect of the Constitution; Today is the day the crown of religious freedom was shattered; Today is the day the communal Ram won?; Did God win and humans lose?

Tags: ഇന്ന് വിശ്വാസ സ്വാതന്ത്ര്യത്തിന്റെ മകുടം തകര്‍ത്ത ദിനംIslamramഇന്ന് വര്‍ഗീയ രാമന്‍ വിജയിച്ച ദിനം ?rssBABA SAHEB BR AMBEDKARmuslimBABARANWESHANAM NEWSMUGAL EMPERORHistory of indiaHINDHUISMBABARI MASDJIDKARSEVAKindian historyTERRORDR.BR AMBEDKARബാബറോ രാമനോ അംബേദ്ക്കറോ ?BR AMBEDKARWHO IS ANBEDKARCONSTITUTION OF INDIAഇന്ന് ഭരണഘടനാ ശില്പിയുടെ ചരമദിനംBJP

Latest News

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies