അതീവ സുരക്ഷയിലാണ് ശബരിമലയും സന്നിധാനവും പമ്പയും പരിസരങ്ങളും. ബാബറി മസ്ദ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ്മ ദിവസം കൂടിയാണ് ഇന്ന്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ശബരിമലയില്‍ ഭക്തലക്ഷങ്ങള്‍ എത്തുന്ന ഘട്ടമാണ്. അതിനാലാണ് ശബരിമലയ്ക്ക് പ്രത്യേക സുരക്ഷതന്നെ ഏര്‍പ്പെടുത്തിയത്. ഇന്നലെ മുതലാണ് സുരക്ഷ ശക്തമാക്കിയത്. അത് ഇന്നും തുടരും.
സുരക്ഷയുടെ ഭാഗമായി കേരള പോലീസ്, സി.ആര്‍.പി.എഫ്-ആര്‍. എ.എഫ്, എന്‍.ഡി.ആര്‍.എഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് (BDDS), സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങള്‍ സംയുക്തമായി റൂട്ട് മാര്‍ച്ചും നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍ പറയുന്നു. ഡിസംബര്‍ 5 നും 6 നും രാത്രി 11 മണിക്ക് നടഅടച്ചു കഴിഞ്ഞാല്‍ ഭക്തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കില്ല.
നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തര്‍ക്ക് നടപ്പന്തലിലെ ക്യൂവില്‍ കാത്തുനില്‍ക്കാം. പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകള്‍ ഉള്‍പ്പെടെ, താമസ സ്ഥലങ്ങള്‍, സ്ഥിരം എന്‍ട്രി പോയിന്റുകള്‍ എന്നിവ കര്‍ശനമായി പരിശോധിക്കുമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉള്‍പ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടില്ല. ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദര്‍ശനം തുടങ്ങുന്നിടത്തും സ്‌കാനറുകള്‍, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍ (DFMD), ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും. പതിനെട്ടാം പടി വഴിയുള്ള തീര്‍ത്ഥാടനം സാധാരണ പോലെ നടക്കും. എന്നാല്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂര്‍ണ്ണമായി പരിശോധിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളില്‍ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷിതമായ ദര്‍ശനം ഉറപ്പാക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് അയ്യപ്പഭക്തരും, ഉദ്യോഗസ്ഥരും, തൊഴിലാളികളും പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
CONTENT HIGH LIGHTS; Babri Masjid: Sabarimala under high security; Joint forces’ route march at Sannidhanam
















