തൃശൂര്‍: ശബരിമലയില്‍ ഇപ്പോഴും വിക്രിയകള്‍ നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെമ്പിന്റെ അളവ് വലുതാക്കാന്‍ ചിലര്‍ ശ്രമം നടത്തി. സുധാകരനോ വി ഡി സതീശനോ താന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച കേസില്‍ ഇടപെട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘ചില തറകള്‍ ഞാന്‍ സ്വര്‍ണകിരീടം സമര്‍പ്പിച്ച വിഷയത്തില്‍ ഇടപെട്ടു. ഞാന്‍ കൈ കഴുകുന്ന കാര്യവും ചിലര്‍ വിമര്‍ശിക്കുന്നു. കോവിഡ് കാലത്ത് മാത്രമല്ല ശുദ്ധി വേണ്ടത്. വെള്ളം ഒഴിച്ചാണ് ഞാന്‍ കൈ കഴുകുന്നത്. ഞാന്‍ മൂക്കില്‍ കൈ വെച്ച ശേഷം കേക്ക് മുറിച്ചാല്‍ അതിലും വിമര്‍ശനം വരും.’ സുരേഷ് ഗോപി പറഞ്ഞു.
















