ഉത്തർപ്രദേശിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ശനിയാഴ്ച ഉച്ചയോടെയാണ് മുബാറക്പൂർ ഖാദർ ഗ്രാമത്തിലാണ് സംഭവം.
ബാബുറാം (28), മകൻ ദീപാൻഷു (5), മകൾ ഹർഷിക (3) എന്നിവരാണ് മരിച്ചത്. ബാബുറാം കുട്ടികളെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വിഷം നൽകുകയായിരുന്നു. ശേഷം ഇയാൾ സ്വയം വിഷം കഴിച്ചു.
ബാബുറാം ആദ്യം കുട്ടികൾക്കു വിഷം കൊടുത്തുവെന്നും പിന്നീട് സ്വയം വിഷം കഴിച്ചെന്നും ചാന്ദ്പൂർ സർക്കിൾ ഓഫിസർ ദേശ്ദീപക് സിങ് പറഞ്ഞു. വിവരമറിഞ്ഞ് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ദാമ്പത്യ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞു. ബാബുറാമിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. കുട്ടികളുടെ മൃതദേഹം അവരുടെ കുടുംബാംഗങ്ങൾ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.
















