പതിനേഴ് ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. വെള്ളിയാഴ് രാത്രി 10.50 നാണ് 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് അതിഥിയായി എത്തിയത്.
അലാറം മുഴങ്ങിയ ഉടനെ ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്സുമാരും അമ്മമാരും എത്തി കുട്ടിയെ പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തി. തുടർന്ന് തൈക്കാട് കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ എത്തിച്ച് പൂർണ്ണ വൈദ്യ പരിശോധനകൾ നടത്തുകയും ചെയ്തു. പൂർണ്ണ ആരോഗ്യവാനാണ് കുരുന്ന്.
ഭരണഘടനാ ശില്പി, സാമൂഹ്യ പരിഷ്കർത്താവ് ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഡിസംബർ 6-ന് ലഭിച്ച കുഞ്ഞിനെ അദ്ദേഹത്തിന്റെ സ്മരണാർത്ഥം “ഭീം”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
















