റോഷന്‍ മാത്യു അഭിനയിക്കുന്ന WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി സിനിമയായ ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസിലെ നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു. റോഷന്‍ മാത്യു സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന്റെ പത്ത് വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ആണ് ചിത്രത്തിന്റെ ടീം ഈ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. റോഷന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് വെട്രി എന്ന കഥാപാത്രമായിട്ടാണ്.
നേരത്തെ ചിത്രത്തിലെ നായകനായ അര്‍ജുന്‍ അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.ലോകമെമ്പാടും ആരാധകരുള്ള WWE റെസ്‌ലിങില്‍ നിന്നും അതിലെ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന നിര്‍മാണ കമ്പനിക്ക് രൂപം നല്‍കിയത്.
രമേഷ്, റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരോടൊപ്പം എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരും ഈ നിര്‍മ്മാണ സംരംഭത്തില്‍ പങ്കാളികളാണ്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത് (മാര്‍ക്കോ ഫെയിം), വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
2026 ജനുവരി റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ് ആണ്. നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നിരുന്നു. വമ്പന്‍ റെസ്‌ലിങ് ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസര്‍ സൂചിപ്പിച്ചത്. പ്രധാന കഥാപാത്രങ്ങള്‍ എല്ലാവരും വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നും പോസ്റ്ററുകളും ടീസറും കാണിച്ചു തരുന്നു.
ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂഡബ്ല്യൂഇ സ്‌റ്റൈല്‍ റെസ്‌ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ. സിദ്ദിഖ്, ലക്ഷ്മി മേനോന്‍, മനോജ് കെ ജയന്‍, ഖാലിദ് അല്‍ അമേരി, റാഫി, തെസ്‌നി ഖാന്‍, മുത്തുമണി, കാര്‍മെന്‍ എസ് മാത്യു, ദര്‍തഗ്‌നന്‍ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണന്‍ നമ്പ്യാര്‍, മിനോണ്‍, സരിന്‍ ശിഹാബ്, വേദിക ശ്രീകുമാര്‍, ഓര്‍ഹാന്‍, ആല്‍വിന്‍ മുകുന്ദ്, അര്‍ച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. അവര്‍ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ചത്താ പച്ച’. തെലുങ്ക് സംസ്ഥാനങ്ങളില്‍ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്‌നാട്- കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത് പിവിആര്‍ ഇനോക്‌സ് പിക്‌ചേഴ്‌സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും. 115 ലധികം രാജ്യങ്ങളില്‍ ആണ് ചിത്രം റിലീസ് പ്ലാന്‍ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പന്‍ റിലീസ് ഒരുക്കുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് മ്യൂസിക് ടീം ആയ ശങ്കര്‍ ഇഹ്‌സാന്‍ലോയ് ആണ്. വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. ടി സീരിസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രന്‍, അഡീഷണല്‍ ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, സുദീപ് ഇളമന്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, ആക്ഷന്‍- കലൈ കിങ്‌സണ്‍, വസ്ത്രാലങ്കാരം- മെല്‍വി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, ആര്‍ട്ട്- സുനില്‍ ദാസ്, സൌണ്ട് ഡിസൈന്‍-ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍
സൗണ്ട് മിക്‌സ്-അരവിന്ദ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍-അരീഷ് അസ്ലം, ജിബിന്‍ ജോണ്‍,
സ്റ്റില്‍ ഫോട്ടോഗ്രാഫി-അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്-ശ്രീക് വാരിയര്‍, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ ഇഫക്റ്റുകള്‍-വിശ്വ എഫ്എക്‌സ്, ഡിഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകള്‍-യുനോയിയന്‍സ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടര്‍-ആര്‍പി ബാല (ആര്‍പി സ്റ്റുഡിയോസ്), മര്‍ച്ചന്‍ഡൈസ് പാര്‍ട്ണര്‍-ഫുള്‍ ഫിലിമി, പിആര്‍ഒ – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്
















