കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ കേസിൽ ആരോപണ വിധേയയായ ഡീൻ ഡോ. സി എൻ വിജയകുമാരി ഇന്ന് നെടുമങ്ങാട് എസ് സി/എസ് ടി കോടതിയിൽ ഹാജരാകും. വിജയകുമാരിയുടെ മുൻകൂർ ജാമ്യഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
കോടതിയിൽ ഹാജരായി ജാമ്യം എടുക്കണമെന്ന കോടതിയുടെ ഉപാധി വിജയകുമാരിയുടെ അഭിഭാഷകൻ അംഗീകരിച്ചിരുന്നു. പിഎച്ച്ഡി വിദ്യാർത്ഥിയായ വിപിൻ വിജയൻ്റെ ഭാഗം കേട്ട ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക.
ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയിൽ അധ്യാപികയുടെ വാദം.
വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ പരാതി നല്‍കിയത്. നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.
















