നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിന് സന്തോഷം പ്രകടിപ്പിച്ചു ആരാധകർ. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ആണ് ആരാധകർ ആഘോഷിച്ചത്. എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിക്ക് പുറത്താണ് മധുരം വിതരണം ചെയ്തത്.
കേസിൽ ആകെ പത്ത് പ്രതികളാണുള്ളത്. അതിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികളാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. എട്ടാം പ്രതിയായായ ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കുകയുമായിരുന്നു. കുറ്റക്കാർക്കുള്ള ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
വിധി നിർണയത്തിന് പിന്നാലെ വന്‍ ആഘോഷപ്രകടനങ്ങളാണ് ദിലീപിന്റെ ആരാധകര്‍ നടത്തിയത്. മാത്രമല്ല ദിലീപിന്റെ വീടിന് പുറത്തും ആഘോഷങ്ങളുണ്ടായി. വീടിന് പുറത്ത് ദിലീപിന്റെയും കാവ്യയുടെയും ഫോട്ടോ വെച്ച കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
















