തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പിതാവിന്റെ ക്രൂരമർദനത്തിനിരയായ ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നെയ്യാറ്റിൻകര അരങ്കമുകളിലാണ് സംഭവം. പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിൽ മനംനൊന്തായിരുന്നു ആത്മഹത്യ ശ്രമം.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി. ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പിതാവിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
Story Highlights : Father brutally beats; Class 9 girl attempts suicide in Thiruvananthapuram
















