തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, തിരുവനന്തപുരത്ത് ബിജെപിക്ക് വിജയം ഉറപ്പാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപ്പറേഷൻ ഭരണം ബിജെപിക്ക് തന്നെ ലഭിക്കുമെന്ന ശക്തമായ പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തിൽ അദ്ദേഹം പങ്കുവെച്ചത്. തിരുവനന്തപുരം തിലകമണിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്ക് വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഈ സംഭവത്തില്‍ മുന്‍പും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കോടതി വിധി പറയട്ടെ, അത് അംഗീകരിക്കണം. അത് അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണ്- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
















