തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകുമെന്നും ജനങ്ങള്‍ യുഡിഎഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുമെന്നും സര്‍ക്കാര്‍ വിരുദ്ധവികാരം ശക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
എസ്‌ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. യുഡിഎഫ് നേരത്തെ തുടങ്ങിയ മുന്നൊരുക്കവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിരോധത്തിലായത് സിപിഐഎമ്മാണ്. കോണ്‍ഗ്രസ് കൃത്യമായി നടപടി എടുത്തു. അറസ്റ്റ് തെരഞ്ഞെടുപ്പ് വരെ നീട്ടി കൊണ്ടുപോയി പ്രതിരോധത്തിലായത് സിപിഐഎമ്മാണ്.-വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജ്‌മെന്റ് വന്ന ശേഷം വിശദമായ അഭിപ്രായം പറയാമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
















