തിരുവനന്തപുരത്ത് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാർഥി ആർ ശ്രീരേഖ. കോർപ്പറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന പ്രീപോൾ സർവേ ഫലം ശ്രീലേഖ സമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു. കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ സ്ഥാനാർഥിയാണ് ആർ.ശ്രീലേഖ. പ്രീ പോൾ സർവ്വേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന സുപ്രിം കോടതിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദേശം നിലനിൽക്കെയാണ് ശ്രീലേഖയുടെ നടപടി വിവാദമാകുന്നത്. ബിജെപിയ്ക്ക് തിരുവനന്തപുരം കോർപറേഷനിൽ ഭൂരിപക്ഷമുണ്ടാകും എൽഡിഎഫ് പിന്നോട്ട് പോകും എന്നുള്ള ഒരു സ്വകാര്യ സർവേയാണ് ശ്രീലേഖ പങ്കുവെച്ചത്.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളിൽ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങൾ നേരത്തെ തന്നെ ശ്രീലേഖക്കെതിരെ ഉയർന്നു വന്നിരുന്നു.
















